April 27, 2024

കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തനം അനുകരണീയം: ഹമീദലി തങ്ങള്‍

0
Skssf.jpg

കല്‍പ്പറ്റ: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തന രീതി അനുകരണീയമാണന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ വേദനയെ വില്‍ക്കുകയും അവന്റെ അഭിമാനത്തെ ഹനിക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ കാലത്തെ സാധു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും നടക്കുന്നത്. ഇത് ആപല്‍ക്കരമാണ്. ഇവിടെയാണ് പാവപ്പെട്ടവന്റെ അഭിമാനം സംരക്ഷിച്ചുതന്നെ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത്. സംസ്ഥാന വ്യാപകമായി എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന വൈജ്ഞാനിക സന്നദ്ധ സേവന രംഗങ്ങളിലുള്ള സേവനം സംഘടനയുടെ വിജ്ഞാനം, വിനയം, സേവനം എന്ന പ്രഖ്യാപിത മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരം കൂടിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയെ സഹായിക്കുന്ന ഉദാരമതികള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്റാഹീം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി. ഒരു വീടുള്‍പ്പടെ 28 ലക്ഷം രൂപയാണ് ദുരിതത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്ന 129 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. സമസ്ത ജില്ലാ സസെക്രട്ടറി എസ് മുഹമ്മദ് ദാരിമി, ശൗഖത്തലി വെള്ളമുണ്ട, അഷ്റഫ് ഫൈസി, സി മൊയ്തീന്‍ കുട്ടി, ഹാരിസ് കണ്ടിയന്‍, കെ.എ നാസര്‍ മൗലവി, അലി യമാനി, അബൂബക്കര്‍ റഹ്്മാനി, ഖാസിം ദാരിമി, റഷീദ് വെങ്ങപ്പള്ളി, മുഹമ്മദ് കുട്ടി ഹസനി, നവാസ് ദാരിമി, സാജിദ് മൗലവി, റശീദ് മാസ്റ്റര്‍, മുസ്തഫ വെണ്ണിയോട്, ശിഹാബ് റിപ്പണ്‍, ശാഹിദ് ഫൈസി, മൊയ്തീന്‍കുട്ടി പിണങ്ങോട്, പി.പി ഷൈജല്‍, നൗഷീര്‍ വാഫി സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് മുഹ്യുദ്ദീന്‍കുട്ടി യമാനി സ്വാഗതവും സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *