April 30, 2024

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട് ഡി.സി.സിയുടെ ലോംഗ് മാര്‍ച്ച്, ജനുവരി 20 ന്

0


കല്‍പ്പറ്റ: രാജ്യത്തിന്റെ അഖണ്ഡതയും, ജനാധിപത്യ-മതേതര മൂല്യങ്ങളും തകര്‍ത്തുകൊണ്ട് ബി.ജെ.പി-സംഘപരിവാര്‍ ശക്തികള്‍ നടപ്പാക്കുന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആരംഭിച്ചിട്ടുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജനുവരി 20 ന് വയനാട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ച് നടത്തും. 
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മാര്‍ച്ച് 2 മണിക്ക് ചുണ്ടേല്‍ നിന്നും ആരംഭിച്ച് ബൈപാസ് വഴി കൈനാട്ടിയില്‍ എത്തിച്ചേരും. പി.പി ആലി മാര്‍ച്ചിന്റെ ക്യാപ്റ്റനും, മാണി ഫ്രാന്‍സീസ് വൈസ് ക്യാപ്റ്റനും, ടി.ജെ ഐസക്ക് കോഓര്‍ഡിനേറ്ററുമാണ്. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ മാര്‍ച്ച് കെ.പി.സി.സി അംഗം എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും.
ബത്തേരി നിയോജക മണ്ഡലത്തിലെ മാര്‍ച്ച് 2 മണിക്ക് മീനങ്ങാടിയില്‍ നിന്നും ആരംഭിച്ച് കൈനാട്ടിയില്‍ എത്തിച്ചേരും. ജോസഫ് പെരുവേലി മാര്‍ച്ചിന്റെ ക്യാപ്റ്റനും, വര്‍ഗീസ് ചുള്ളിയോട് വൈസ് ക്യാപ്റ്റനും, എന്‍.സി കൃഷ്ണകുമാര്‍ കോഓര്‍ഡിനേറ്ററുമാണ്. ബത്തേരി നിയോജക മണ്ഡലത്തിലെ മാര്‍ച്ച് കെ.പി.സി.സി അംഗം പി.വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
മാനന്തവാടി നിയോജകമണ്ഡലത്തിലെ മാര്‍ച്ച് 2 മണിക്ക് കമ്പളക്കാട് നിന്നും ആരംഭിച്ച് കൈനാട്ടിയില്‍ എത്തിച്ചേരും. എം.ജി ബിജു മാര്‍ച്ചിന്റെ ക്യാപ്റ്റനും, കെ.ജെ പൈലി വൈസ് ക്യാപ്റ്റനും, അഡ്വ.എം. വേണുഗോപാല്‍ കോഓര്‍ഡിനേറ്ററുമാണ്. മാനന്തവാടി നിയോജക മണ്ഡലത്തിലെ മാര്‍ച്ച് കെ.പി.സി.സി അംഗം കെ.എല്‍ പൗലോസ് ഉദ്ഘാടനം ചെയ്യും.
കൈനാട്ടിയില്‍ മൂന്ന് ജാഥകളും സംഗമിച്ച് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *