April 30, 2024

കൽപ്പറ്റയിൽ വീണ്ടും കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

0
Img 20210602 Wa0030.jpg
കൽപ്പറ്റയിൽ വീണ്ടും കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ 

കൽപ്പറ്റ ജെ എസ് പി അജിത് കുമാർ ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൽപ്പറ്റ വിനായകയിൽ വച്ച് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 
12 കിലോയോളം കഞ്ചാവ് കൽപ്പറ്റ ജെ എസ് പിയുടെ സ്പെഷ്യൽ ടീം പിടികൂടി. കഞ്ചാവ് കടത്തിയ പടിഞ്ഞാറത്തറ പന്തിപ്പൊയിൽ സ്വദേശി മുഹമ്മദ് റാഫി (29) യെ അറസ്റ്റ് ചെയ്തു. കാറിൻറെ ഡിക്കിയിൽ ബാഗിൽ 29 പൊതികളിൽ ആയിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. സ്പെഷ്യൽ ടീം അംഗങ്ങളായ 
എസ്. ഐ. ജയചന്ദ്രൻ പി. പോലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്മാൻ ടി പി, വിപിൻ കെ കെ, ശാലു ഫ്രാൻസിസ്, രാകേഷ് കൃഷ്ണ , കൽപ്പറ്റ എസ്ഐ ദീപ്തി, പ്രദീപ്, ജയ്സൻ, ഷമീർ എന്നിവരാണ് പ്രതികളെ പിടിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *