April 30, 2024

വ്യാപാര ദ്രോഹ നടപടി അവസാനിപ്പിക്കുക :കെ.ആർ.എഫ്. എ സംസ്ഥാന കമ്മിറ്റി

0
Img 20220815 Wa00072.jpg
വൈത്തിരി: കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ.ആർ.എഫ് എ ) സംസ്ഥാന പ്രവർത്തക സമിതി യോഗം 13,14 തീയതികളിൽ വൈത്തിരി ഹോളിഡേസിൽ വച്ച് സംസ്ഥാന പ്രസിഡന്റ് എം.എൻ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ജി എസ് ടി വർദ്ധനവ് വിലവർദ്ധനവിന് ആക്കം കൂട്ടുമെന്നും ടെസ്റ്റ് പർച്ചേയ്സിന്റെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വ്യാപാരപീഢനം അവസാനിപ്പിക്കണമെന്നും,
കോവിഡിന്റെ പ്രതിസന്ധിയിൽ പെട്ട വ്യാപാര മേഖലക്ക് വൻ ഷോക്കായാണ് സർക്കാർ വൈദ്യുതി നിരക്ക് വർധന നടപ്പാക്കിയത് മൂലം ഉണ്ടായിട്ടുള്ളത് ചെറുകിട ഇടത്തരം വ്യാപാരികൾക്ക് പോലും വൻ വർധനവാണ് നിലവിൽ വന്നിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ട വ്യാപാര മേഖലയിൽ വർധിപ്പിച്ച വൈദ്യുതി നിരക്കുകൾ പിൻവലിക്കണമെന്നും
യാതൊരു മുന്നൊരുക്കവുമില്ലാതെ , ബദൽ സംവിധാനങ്ങളില്ലാതെ നടപ്പിലാക്കിയ പാസ്റ്റിക് നിരോധനം വ്യാപാരികളിൽ അടിച്ചേൽപ്പിക്കുന്നത് തികച്ചും പ്രതിഷേധകരമാണെന്നും ഉൽപ്പാദന കേന്ദ്രങ്ങളിൽ നിരോധനം ഏർപ്പെടുത്താതെ വ്യാപാരികളിൽ നിന്നും പിടിച്ചെടുക്കലും പിഴയീടാക്കലും ശരിയായ നടപടിയല്ല. വ്യാപാര മേഖലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ സംവിധാനം നിലവിൽലഭ്യമല്ല. ചില ലഭ്യമായ വസ്തുക്കൾ വൻ വില വരുന്ന ഉൽപ്പന്നങ്ങളാണ്. ആയവ സാധാരണക്കാരായ ഉപഭോക്താക്കൾക്കും , ചെറുകിട ഇടത്തരം വ്യാപാരികൾക്കും കൂടുതൽ ബാധ്യത വരുത്തുന്നതാണ് എന്നാൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വ്യാപാര മേഖല ചെറിയ ഒരു ഉണർവിലേക്ക് വരുന്ന സമയത്ത് ഉദ്യോഗസ്ഥ പീഢനങ്ങൾക്ക് അവസരമൊരുക്കാൻ മാത്രമേ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടും നടപടികൾ കൊണ്ടും സാധ്യമാകു എന്നും സംസ്ഥാന പ്രവർത്തക സമിതിയിൽ ചർച്ച ചെയ്തു.
സംസ്ഥാന ജനറൽ സെക്രടറി നൗഷൽ തലശേരി, സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ, വർക്കിംഗ് പ്രസിഡണ്ട് മാരായ ധനീഷ് ചന്ദ്രൻ ,തിരുവനന്തപുരം മുഹമ്മദലി കോഴിക്കോട് വൈസ് പ്രസിഡണ്ട് മാരായ നാസർ പാണ്ടിക്കാട് മലപ്പുറം ഹുസൈൻ കുന്നുകര ഹമീദ് ബറാക്ക കാസർഗോഡ് സവാദ് പയ്യന്നൂർ അൻവർ കെ.സി വയനാട്
സെക്രട്ടറിമാരായ ശംസുദ്ധീൻ തൃശൂർ പി.ജെ ജേക്കബ് പത്തനംതിട്ട സനീഷ് മുഹമ്മദ് പാലക്കട് ഹാഷിം തിരുവനന്തപുരം തുടങ്ങിയവർ പ്രസംഗിച്ചു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *