April 26, 2024

മക്കളോടൊപ്പം പദ്ധതി; സൗജന്യ വസ്ത്ര വിതരണം നടത്തി

0
Img 20221129 101229.jpg
വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തനത് വിദ്യാഭ്യാസ പിന്തുണ പദ്ധയിലെ മൊതക്കര മാനിയിൽ കോളനിയിലെ മുഴുവൻ ഗോത്ര വിഭാഗം പഠിതാക്കൾക്കും അവരുടെ അമ്മമാർക്കും  വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും പീസ് വില്ലേജും ചേർന്ന് പുതു വസ്ത്രങ്ങൾ വിതരണം ചെയ്തു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
എം.മണികണ്ഠൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,പീസ് വില്ലേജ് മാനേജർ അബ്ദുൽ സത്താർ കെ.സി,അബ്ദുള്ള പച്ചൂരാൻ,രഞ്ജിത് മാനിയിൽ,വി.കെ ശ്രീധരൻ മാസ്റ്റർ,എം.മോഹന കൃഷ്ണൻ,വിനീത എൻ,മിനി മോൾ പി.ജെ,കെ.ഡി രവീന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു.
നൂറിലധികം വസ്ത്രങ്ങളാണ് കോളനിക്കാർക്കു വേണ്ടി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ മക്കളോടൊപ്പം പദ്ധതിയുടെ   സംഘാടകരെ ഏൽപിച്ചത് 
ആവശ്യമായ വസ്ത്രങ്ങൾ ഇല്ലാത്തതിന്റെ പേരിൽ വീടിന് വെളിയിൽ ഇറങ്ങാൻ മടിക്കുന്ന കുട്ടികൾക്ക് ഇനി ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് പോവാൻ സാധിക്കും.
പഠിതാക്കളെ ചേർത്തുപിടിക്കുന്ന വെള്ളമുണ്ടയിലെ  മക്കളോടൊപ്പം പദ്ധതി മാതൃകാ മുന്നേറ്റം തുടരുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *