April 27, 2024

പാചക വാതക വില വർദ്ധനവ് ; മഹിളാ കോൺഗ്രസ് ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു

0
Img 20230303 125105.jpg
മാനന്തവാടി:നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിച്ച് ജനങ്ങൾ വറുതിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പാചക വാതക വില വർദ്ധിപ്പിച്ച് അടുക്കളയിൽ ഇരുട്ട് സൃഷ്ടിച്ചിരിക്കുന്നത്. ഇത്രയും കാലും ഘട്ടം  ഘട്ടമായി പാചകവാതകത്തിന് വില വർദ്ധിപ്പിച്ച് സിലണ്ടർ ഒന്നിന് 1125 രൂപയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ യു.പി.എ സർക്കാരിൻ്റെ കാലത്ത് ഗ്യാസിന് നൽകി വന്നിരുന്ന സബ്സിഡി നിർത്തിയിട്ട് വർഷങ്ങളായിട്ടും അത് ജനങ്ങൾക്ക് പുന:സ്ഥാപിച്ച് നൽകാൻ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ തയ്യാറായിട്ടില്ല. നിത്യ വേതന തുക ദൈന ദിന ചിലവിലേക്ക് പോലും തികയാത്ത അവസ്ഥയിലാണ് വീണ്ടും പാചക വാതക വില വർദ്ധിപ്പിച്ചത്.  ഇതിനെതിരെ മഹിളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്നിൽ ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്യ്തു. ആശ ഐപ്പ് അധ്യക്ഷത വഹിച്ചു. ലേഖാ രാജീവൻ, എ.എം.ശാന്ത കുമാരി, റീത്താ സ്റ്റാൻലി, ഉഷാ വിജയൻ, ഗ്രേയ്സി ജോർജ്ജ്, ഗിരിജാ സുധാകരൻ, ലൈല സജി, സിനി കെ, സ്വപ്ന ബിനോയി, സാൽവി ജോസ്, എൽസി ജോർജ്ജ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *