April 26, 2024

വേനൽ ചൂടിൽ വയനാട് തീചൂളയാവുന്നു

0
Img 20230310 131145.jpg
 • റിപ്പോർട്ട്‌ : ആതിര. സി. വി 
കൽപ്പറ്റ: കനത്ത വേനലിൽ വയനാട് തീചൂളയാവുന്നു. ചൂട് കൂടിയതോടെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പുഴ, കിണർ, ജലാശയങ്ങൾ വറ്റി.പശ്ചിമഘട്ട മലനിരകളാലും പ്രകൃഥിവിഭവങ്ങളാലും സമൃദമായ ജലസ്രോതസ്സുകളാലും അനുഗ്രഹിതമായിരുന്ന വയനാട് കൂടുതൽ വരൾചയിലേക്കാണ് നീങ്ങുന്നത്. നെൽവയലുകൾ കൊണ്ടും വനങ്ങൾക്കൊണ്ടും സമൃദ്ധമായ ഈ നാട് വയനാട് എന്നപേരിൽ പച്ചപ്പുകളുടെ റാണിയായി. വയനാടിന്റെ കാലാവസ്ഥ വ്യതിയാനം ജനജീവിതം കൂടുതൽ ദുസഹമാക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ   പ്രകൃതി ദുരന്തങ്ങളിൽ നിന്നും കരകയറുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിൽ വലക്കുകയാണ് വേനൽച്ചുടും കാട്ടുതീയും. ശരാശരി കുടിയതും കുറഞ്ഞതുമായ താപനില 29°C ഉം 18°C ആയിരുന്ന കാലത്തുനിന്നും കൊടും വേനലിൽ  ചുട്ടുപോളുകയാണ്  ഇന്ന് വയനാട്.തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും മഴയുടെ ലഭ്യതക്കുറവും കടുത്ത വരൾച്ചയിലേക്ക് കൂടിയാണ് വയനാടിനെ തള്ളിവിടുന്നത്. ലക്കിടി, വൈത്തിരി, മേപ്പാടി തുടങ്ങി ജില്ലയിലെ ഉയർന്ന മഴപ്രദേശങ്ങളിൽ 3000മുതൽ 4000മില്ലിമിറ്റർ വരെ മഴ ലഭിച്ചിരുന്ന ഈ നാട് ഒരു വേനൽ മഴക്കായി കാത്തിരിക്കേണ്ട അവസ്ഥയിലായി. സാധാരണയായി മേയ് മാസത്തോട് കുടി അധികരിക്കുന്ന വേനൽചൂടും വരൾച്ചയും മാർച്ച്‌ മാസത്തോടെ തന്നെ ജില്ലയിൽ പ്രത്യക്ഷമായിരിക്കുന്നു. ഇതിനിടെ  വയനാടിന്റെ പല ഭാഗങ്ങളും കാട്ടുതീയിൽ കത്തിയമർന്നു. ചൂടിൽ നിന്നും രക്ഷനേടാൻ സ്വന്തം വീടുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ട അവസ്ഥയാണിന്നുള്ളത്. ഗ്രാമങ്ങളിലെ കിണറുകളും, കനാലുകളും, നീർച്ചാലുകളും  വാറ്റിത്തുടങ്ങിയതോടെ ഇത് വയനാടിന്റെ കാർഷിക മേഖലയെയും കൂടുതൽ കാര്യമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. വനമേഖലകളിലും ആവിശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുമ്പോൾ വന്യ ജീവികൾ വീണ്ടും കടിറങ്ങി തുടങ്ങും. ജില്ലയിൽ പലയിടങ്ങളിലും കൃഷിയിടങ്ങൾ വിണ്ടുകീറിയ അവസ്ഥയിലാണ് ഇപ്പോൾ കാണപ്പെടുന്നത്. ജില്ലയിലെ പ്രധാന നദികളിൽ ഒന്നായ കബനിയിൽ നിന്നും കർണാടകയും വെള്ളം എടുത്തു തുടങ്ങിയതോടെ ജില്ലയിൽ വരും നാളുകളിൽ ജലക്ഷാമം   രുക്ഷമാകും  എന്ന ആശങ്ക വർധിക്കുന്നതോടൊപ്പം വേനൽമഴയുടെ അഭാവവും ജില്ലയിൽകൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *