May 13, 2024

ഡിജിറ്റൽ വളണ്ടിയർമാരാകാൻ ഇപ്പോൾ അവസരം

0
Img 20171215 122415
ഡിജിറ്റൽ വളണ്ടിയർമാരാകാൻ അവസരം

കൽപ്പറ്റ: വയനാട്ടിൽ  നടക്കുന്ന ഡിജിറ്റൽ യജ്ഞത്തിന്റെ ഭാഗമായി  ഐ.ടി. രംഗത്തും ഓൺലൈൻ ഡിജിറ്റൽ രംഗത്തും പ്രാവീണ്യമുള്ളവർക്ക് ഡിജിറ്റൽ വളണ്ടിയർമാരാകാൻ അവസരം .ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയയുടെ നേതൃത്വത്തിൽ കോഴിക്കോട്, മലപ്പുറം , വയനാട്, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ സംയോജന പദ്ധതിയിൽ മാസ്റ്റർ ട്രെയിനർമാരാകാനും ഇവർക്ക് അവസരമുണ്ട്. വയനാട് ജില്ലയിൽ ഡിജിറ്റൽ വളണ്ടിയർമാർക്കുള്ള പരിശീലനം 19-ന് കൽപ്പറ്റ കലക്ട്രേറ്റിലെ എ.പി.ജെ. അബ്ദുൾ കലാം ഹാളിൽ നടക്കും .ഐ .ടി .വിദഗ്ധർ ,സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, വിവിധ രംഗങ്ങളിലെ പൊതു പ്രവർത്തകർ എന്നിവർക്ക് അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് 9656347995  എന്ന നമ്പറിൽ ബന്ധപ്പെടാം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *