April 27, 2024

ആരോഗ്യ-ശുചിത്വ ബോധവത്കരണ കാംപയിൻ തുടങ്ങി

0
Meppady Suchithwa Seminar
കൽപ്പറ്റ:
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ  നടത്തുന്ന  ആരോഗ്യ-ശുചിത്വ ബോധവത്കരണ കാംപയിന് മേപ്പാടി ഗവമെന്റ് ഹൈസ്‌കൂളിൽ തുടക്കമായി. മേപ്പാടിയിൽ നടന്ന  ബോധവത്കരണ ക്ലാസിന്റെ  ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് നിർവഹിച്ചു. ജി.എച്ച്.എസ് പി.ടി.എ പ്രസിഡന്റ് എം.എസ്.ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.പി.അബ്ദുൾ ഖാദർ, ജെസ്സി പെരേര, ജനറൽ ഹോസ്പിറ്റൽ പീഡിയാട്രീഷ്യൻ ഡോ.നീതുജോ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ എ.കെ.രാജേഷ്, സ്റ്റാഫ് സെക്രട്ടറി പി.കെ.പത്മാവതി തുടങ്ങിയവർ സംസാരിച്ചു. 
               അന്യ സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന  ജില്ലയെന്ന  നിലയിൽ രോഗപ്രതിരോധ കുത്തിവയ്പ്പിനും അതുവഴി രോഗ പ്രതിരോധത്തിനും പ്രത്യേക പ്രാധാന്യം ജില്ലയ്ക്കുണ്ടെന്ന്  ക്ലാസ് നയിച്ച ഡോ.നീതുജോ പറഞ്ഞു.  ഡിഫ്തീരിയ രോഗികളുടെ എണ്ണം ജില്ലയിൽ കൂടുതലായി കാണുന്നുണ്ട്. വാക്‌സിനേഷന്റെ ആവശ്യം വരും തലമുറയെ സുരക്ഷിതമാക്കുന്നതിന് ഏറ്റവും പ്രധാനമാണെന്നും  അവർ പറഞ്ഞു. നാളെ (ജനുവരി 10) ന് തരുവണ ഗവമെന്റ് ഹൈസ്‌കൂളിൽ ബോധവത്കരണ ക്ലാസ് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി ഉദ്ഘാടനം ചെയ്യുന്ന  ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.എച്ച്.അഷറഫ് അധ്യക്ഷത വഹിക്കും.ഡോ.കെ.എസ്.അജയൻ, എം.പി.രാജേന്ദ്രൻ എിവർ ക്ലാസ് എടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *