April 27, 2024

സ്വയം സന്നദ്ധ പുനരധിവാസം: നിർബന്ധപൂർവ്വം മാറ്റി പാർപ്പിക്കില്ലന്ന് കലക്ടർ.

0
 വയനാട് വന്യജീവി സങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ആരെയും നിർബന്ധപൂർവ്വം മാറ്റി പാർപ്പിക്കുന്നില്ലെന്നും  വനത്തിൽ കൈവശമുള്ള ഭൂമി സർക്കാറിലേക്ക് വിട്ടു നൽകി സ്വമേധയാ മാറി താമസിക്കുന്ന വർക്കാണ് നഷ്ടപരിഹാരം അനുവദിച്ചു വരുന്നതെും ജില്ലാ കളക്ടർ അറിയിച്ചു. ഓരോ സെറ്റിൽ്‌മെന്റിലും നിശ്ചയിക്കപ്പെടുന്ന  അന്തിമ നിർണ്ണയ ദിനത്തിൽ പദ്ധതി പ്രദേശത്ത് താമസിച്ചു വരുന്നവരെയാണ് പുനരധിവാസത്തിനായി പരിഗണിക്കുന്നത് .നരിമാന്തികൊല്ലി, ഈശ്വരകൊല്ലി സെറ്റിൽമെന്റിൽ നഷ്ടപരിഹാര തുകയ്ക്കായി അപേക്ഷ സമർപ്പിച്ച 19 പേരിൽ  അന്തിമ നിർണ്ണയ ദിനത്തിൽ സ്ഥിരതാമസമുണ്ടായിരുന്ന  7 പേർക്ക്  തുക ഇതിനകം അനുവദിച്ചിട്ടുണ്ട്. .അന്തിമ നിർണയദിനത്തിൽ സ്ഥിര താമസമില്ലാതിരുന്ന  12 പേർക്ക്  സർക്കാർ ഉത്തരവിന് വിധേയമായി തുക അനുവദിക്കുന്നതിന് ജില്ലാ തല നടത്തിപ്പ് സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കുളള ശുപാർശ സർക്കാറിന് നൽകിയിട്ടുണ്ട്. സർക്കാർ  ഉത്തരവാകുന്ന   മുറയ്ക്ക് ഇവർക്ക്  തുക അനുവദിക്കുന്നതുമാണ്. കാര്യങ്ങൾ സുതാര്യമായിരിക്കെ ഏതാനും ചിലർ കാട്ടിലേക്ക് താമസം മാറി നടത്തുന്ന  സമരപരിപാടികൾ അനാവശ്യമാണെന്നും  നിലവിൽ മാനദണ്ഡമനുസരിച്ചുള്ള എല്ലാവർക്കും ഇതിനകം തുക അനുവദിച്ചിട്ടുളളതാണെന്നും  ജില്ലാ കലക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് എം.എൽ.എ മാരുടെ സാിധ്യത്തിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നിരുന്നു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *