May 3, 2024

പ്രകൃതിയെ കുട്ടികള്‍ പാഠശാലായക്കണം: പാരിസ് മോഹന്‍കുമാര്‍

0
St Annes School Varshikam Paris Mohan Kumar Udgadanam Heyunnu
 
വെള്ളമുണ്ട. മാറുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് പ്രകൃതിയില്‍ നിന്നും നിരീക്ഷണം നടത്തി ഏറെ പഠിക്കാനുണ്ടെന്ന് പ്രശസ്ത ചിത്രകാരന്‍ പാരിസ് മോഹന്‍ കുമാര്‍ പറഞ്ഞു. വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടിലിട്ട പക്ഷികളെ പോലെയല്ല കുട്ടികള്‍ വളരേണ്ടത്. സ്വന്തന്ത്രമായുള്ള നിരീക്ഷണമാണ് ആരെയും ഉത്തമ പൗരന്‍മാരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ ഫാ.അബ്രഹാം പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായിക ദുര്‍ഗ്ഗ വിശ്വനാഥ് മുഖ്യാതിഥിയായിരുന്നു.ഫാ.അഗസ്റ്റ്യന്‍ പുത്തന്‍പുര മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ കറസ്‌പോണ്ടന്റ് ഫാ.എബി അലക്‌സ് വടക്കേക്കര, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് പൊന്നാണ്ടി, മദര്‍ പി.ടി.എ പ്രസിഡന്റ് ഡാനി ഫ്രാന്‍സിസ്ഫാ. ലിജോ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളിലും  പരീക്ഷകളിലും വിജയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടി സാപ്‌സ് നെറ്റും അരങ്ങേറി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *