May 7, 2024

ചെമ്പ്രമല ഉരുൾപൊട്ടൽ ഭീഷണിയിൽ സമീപ പ്രദേശങ്ങളിൽ നിന്നും നാട്ടുകാരെ മാറ്റി പാർപ്പിക്കുന്നു

0

കൽപ്പറ്റ:
ചെമ്പ്രമലയുടെ ഒരു ഭാഗം ഉരുൾപൊട്ടൽ ഭീഷണിയിലായതിനെ തുടർന്ന് മുൻകരുതലെന്ന നിലക്ക് എരുമ കൊല്ലി . ഇരുപത്തിരണ്ട് . കുന്നമ്പറ്റ .ഒടത്തോട് കൂട്ടമുണ്ട ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മുൻകരുതലെന്ന നിലക്ക്
മേപ്പാടി പോലീസിന്റെ നേതൃത്വത്തിൽ    മാറ്റി പാർപ്പി ക്കുന്നു .ശക്തമായമഴയിൽ
അസാധാരണമായ ഉറവകൾ രൂപപ്പെട്ടിട്ടുണ്ട് .  വർഷങ്ങൾക്ക് മുമ്പ് ചെമ്പ്രമലയുടെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു 
ശക്തിയേറിയ മഴയും . ഉറവയും അനുഭവപ്പെടുന്നതിനാൽ ജനങ്ങളിൽ ആശങ്ക ഉയരുന്നുണ്ട് . കുന്നമ്പറ്റ ഭാഗം വെള്ളപൊക്കം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് .കുന്ന മ്പറ്റ
പാലത്തിന് സമീപത്തെ എല്ലാ വീടുകളിലും
വെള്ളം കയറിയിട്ടുണ്ട് .അടുത്തുള്ള ഫുട്ബോൾ ഗ്രൗണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലാണ് . മേപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുകളുണ്ടായിട്ടുണ്ട് .മിക്ക പ്രദേശങ്ങളിലും വൈദ്യുതിയും നിലച്ചിട്ടുണ്ട്
മേപ്പാടി ടൗണിൽ കുടിവെള്ളംവിതരണം നിലച്ചിട്ട് ദിവസങ്ങളായി ചോലമല പുഴയിൽ നിന്നും മോട്ടോറിന്റെ സഹായമില്ലാതെ നേരിട്ട് മേപ്പാടി ടൗണിലെ സംഭരണിയിലെത്തുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലും മലവെള്ളപാച്ചിലിലും പൈപ്പുകൾ ഒലിച്ചുപോയതിനാൽ മേപ്പാടി നിവാസികളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *