May 5, 2024

പിണറായിയുടെ പാര്‍ട്ടി ഉപ്പുവച്ച കലം പോലെ ചുരുങ്ങി:പി.എം. വേലായുധന്‍

0
Nda Pmv Ap 12
പിണറായിയുടെ പാര്‍ട്ടി ഉപ്പുവച്ച കലം പോലെ ചുരുങ്ങി:പി.എം. വേലായുധന്‍
മാനന്തവാടി: പിണറായിയുടെ പാര്‍ട്ടി ഉപ്പുവച്ച കലം പോലെ ചുരുങ്ങി കൈവിരലില്‍ എണ്ണാവുന്ന അംഗങ്ങളുള്ള പാര്‍ട്ടിയായി മാറിയതായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്‍. മാനന്തവാടിയില്‍ എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അയ്യപ്പനെ സംരക്ഷിക്കാന്‍ കുടം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നും വേലായുധന്‍. ആരെങ്കിലും എഴുതിക്കൊടുത്ത മൂന്ന് ചോദ്യങ്ങളാണ് രാഹുല്‍ഗാന്ധി മോദിയോട് ചോദിക്കാന്‍ വരുന്നത്. പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ കാര്യകാരണ സഹിതം തെളിയിക്കാന്‍ രാഹുല്‍ഗാന്ധിയെ വെല്ലുവിളിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ വാക്ക് കേട്ട് പിറകെ പോയാല്‍ പെരുവഴിയിലാവും. മോദിക്ക് പകരം വയ്ക്കാന്‍ മോദി മാത്രമാണ്. മോദി പറയുന്നത് പ്രവര്‍ത്തിയ്ക്കും. സംസ്ഥാനത്തെ രാഷ്ട്രീയ പിച്ച് ബി.ജെ.പിക്ക് അനുകൂലമാണ്. കടമില്ലാത്ത, ഭയമില്ലാത്ത ഭാരതം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്രമോദി അധികാരം ഏറ്റെടുത്തത്. സ്ഥാനാരോഹണ സമയത്ത് ഏഴ് ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി അദ്ദേഹം വിദേശരാജ്യങ്ങളുമായി നല്ലബന്ധമുണ്ടാക്കി. 
16 ലക്ഷം പേര്‍ക്ക് കേരളത്തില്‍ കേന്ദ്ര സഹായം ലഭിച്ചു. കേരളത്തില്‍ 16 ലക്ഷം പേര്‍ക്ക് വിവിധ കേന്ദ്രസഹായം ലഭിച്ചതിന് പുറമെ എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്കായി 95000 കോടി രൂപയുടെ കേന്ദ്ര ധനസഹായം നല്‍കി. ഈ തുകസംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുകയാണുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര, സുകന്യ സമൃദ്ധി, ജന്‍ധന്‍ യോജന പദ്ധതികള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. ഓട്ടോറിക്ഷാ തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പിണറായിയോ കോടിയേരിയോ അല്ല. അവരെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭരണത്തിന്റെ തലവന്‍ നരേന്ദ്രമോദിയാണ്. അതുകൊണ്ട് തന്നെ ഇത്തവണ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ചിന്തിക്കണം. 
പ്രധാനമന്ത്രി നരോന്ദ്രമോദിയെ പോലെ ഓരോ പൗരന്മാരും രാജ്യത്തിന്റെ കാവല്‍ക്കാരനാവണമെന്നും പി.എം. വേലായുധന്‍ പറഞ്ഞു. ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അധ്യക്ഷത വഹിച്ചു.
 എന്‍.ഡി.എ വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പിള്ളി, പി.സി. മോഹനന്‍ , ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ സജി ശങ്കര്‍ പി.ടി. മന്മഥന്‍, കെ. മോഹന്‍ദാസ്, വിജയന്‍ കൂവണ, സോമശേഖരന്‍, പള്ളിയറ രാമന്‍, ഇ.പി. ശിവദാസന്‍, വി. നാരായണന്‍, അഹമ്മദ് തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *