May 6, 2024

കേരളത്തില്‍ രാഹുലിനെ വിമര്‍ശിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ ഫോട്ടോ വെച്ച് വോട്ടുപിടിക്കുന്നു: വി എം സുധീരന്‍

0
Img 20190413 Wa0041
കാവുമന്ദം: കേരളത്തില്‍ വരുമ്പോള്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ തമിഴ്‌നാട്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വോട്ടുപിടിക്കുകയാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ പരിഹാസം. കെ സി ജോസഫ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടത്തുന്ന വാഹനപ്രചരണജാഥ കാവുമന്ദത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധിയെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം സി പി എമ്മിനെതിരെ പ്രതികരിക്കാത്തത് രാഷ്ട്രീയ ഔന്നത്യം കൊണ്ടാണ്. ബി ജെ പിയുടെ വര്‍ഗീയ കൊലപാതകത്തിനും, സി പി എമ്മിന്റെ രാഷ്ട്രീയ കൊലപാതകത്തിനുമെതിരായ വിധിയെഴുത്താവും ഈ തിരഞ്ഞെടുപ്പ്. ഗോമാംസത്തിന്റെ പേരില്‍ സംഘപരിവാര്‍ നൂറ് കണക്കിന് പേരെ ഉത്തരേന്ത്യയില്‍ കൊന്നൊടുക്കുകയാണെങ്കില്‍ സി പി എം കേരളത്തില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിരപരാധികളെ കൊന്നൊടുക്കുകയാണ്. കോണ്‍ഗ്രസ് എന്നും കര്‍ഷകപക്ഷത്താണ് നിന്നിട്ടുള്ളത്. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് 72000 കോടി രൂപയുടെ കടങ്ങളാണ് എഴുതിത്തള്ളിയത്. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതുവരെ കടം എഴുതിത്തള്ളാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് ഒരുകാലത്തും സി പി എമ്മുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. സി പി എമ്മിനാണ് ബി ജെ പിയുമായി ബന്ധമുണ്ടായിരുന്നത്. 1977-ല്‍ കൂത്തുപറമ്പില്‍ പിണറായി വിജയനും, ഉദുമയില്‍ കെ ജി മാരാറും മുന്നണിയായി മത്സരിച്ചത് ആര്‍ക്കും വിസ്മരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു. നോട്ട് നിരോധനം, ജി എസ് ടി എന്നിവ നടപ്പിലാക്കിയതിലൂടെ ഇന്ത്യന്‍ സമ്പദ്ധഘടനയുടെ നട്ടെല്ലാണ് മോദി തകര്‍ത്തത്. കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലും അതാണ് പറയുന്നതെന്നും സുധീരന്‍ വ്യക്തമാക്കി. റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. സുദര്‍ശനന്‍ നാച്ചിയമ്മ, പഴകുളം മധു, എന്‍ ഡി അപ്പച്ചന്‍, കെ സി റോസക്കുട്ടിടീച്ചര്‍, പി പി ആലി, അഡ്വ. ടി ജെ ഐസക്, എം എ ജോസഫ്, മാണി ഫ്രാന്‍സിസ്, എ പി ഹമീദ്, പോള്‍സണ്‍ കൂവയ്ക്കല്‍, കെ കെ ഹനീഫ, ജാസര്‍ ആലക്കല്‍, ഷീജ ആന്റണി, കെ ഇബ്രാഹിംഹാജി, വി ജി ഷിബു, സി ടി ചാക്കോ, ബഷീര്‍ പുള്ളാട്ട്, ഷമീം പാറക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാക്യാപ്റ്റന്‍ കെ സി ജോസഫ് എം എല്‍ എ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *