May 6, 2024

കുറിച്യാട് കോളനിയില്‍ ‘സ്വീപ്’ ബോധവല്‍ക്കരണം.

0
Sby Aro @ Kurichyad Colony
കുറിച്യാട് കോളനിയില്‍ 'സ്വീപ്' ബോധവല്‍ക്കരണം
സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാമിന്റെ (സ്വീപ്) ഭാഗമായി കുറിച്യാട് ആദിവാസി കോളനിയില്‍ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടത്തി. സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ടി ജെനില്‍കുമാര്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കോളനിവാസികളെ ബോധവല്‍ക്കരിച്ചു. വിവിപാറ്റ്, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എന്നിവ പരിചയപ്പെടുത്തി. ഉള്‍വനത്തിലെ കുറിച്യാട് കാട്ടുനായ്ക്ക കോളനിയില്‍ 58 വോട്ടര്‍മാരാണുള്ളത്. 
കാട്ടാനയുടെ ആക്രമണത്താലും കാലപ്പഴക്കം കൊണ്ടും തകര്‍ന്ന ഇവിടത്തെ പോളിങ് ബൂത്ത് ഒരുദിനം കൊണ്ട് ജില്ലാ നിര്‍മിതികേന്ദ്രം പുനര്‍നിര്‍മിച്ചിരുന്നു. സ്വീപ് നോഡല്‍ ഓഫിസര്‍ എന്‍ ഐ ഷാജു, കിടങ്ങനാട് ചന്ദ്രന്‍ തുടങ്ങിയവരും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ക്കൊപ്പമുണ്ടായിരുന്നു. നൂല്‍പ്പുഴ, പഴൂര്‍, നമ്പിക്കൊല്ലി, എടവക, പാണ്ടിക്കടവ്, കല്ലോടി, ദ്വാരക എന്നിവിടങ്ങളിലും ഇന്നലെ (ശനി) തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടന്നു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *