May 1, 2024

തൊവരിമല ഭൂ സമരം: എം.പി.കുഞ്ഞിക്കണാരന്റെ നിരാഹാര സമരം ഏഴാം ദിവസം പിന്നിട്ടു

0
 .
     നിരാഹാര സമരത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ തൊവരിമല ഭൂസമരസമിതി നേതാവ് എം.പി.കുഞ്ഞിക്കണാരന്റെ നിരാഹാര സമരം ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്. തൊവരിമലയിൽ കുടിൽ കെട്ടി സമരം നടത്തിയതിന് നേതാക്കളായ എം.പി.കുഞ്ഞിക്കണാരൻ, രാജേഷ് അപ്പാട്ട്, കെ.ജി. മനോഹരൻ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് എം.പി.കുഞ്ഞിക്കണാരൻ നിരാഹാരം പ്രഖ്യാപിച്ചത്. 
      ഇപ്പോൾ   കുഞ്ഞിക്കണാരന്റെ ആരോഗ്യനില മോശപ്പെട്ടു വരുന്നതായി ഡോക്ടർമാർ അറിയിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പകുതിയിലേറെ താഴ്ന്നിരിക്കുകയാണ്. 
       നേതാക്കളെ ജയിലിലടച്ചതിനെ തുടർന്ന് വയനാട് കലക്ടറേറ്റ് പടിക്കൽ രാപ്പകൽ നടക്കുന്ന ആദിവാസി  ഭൂ പ്രക്ഷോഭം 18 ദിവസം പിന്നിട്ടിരിക്കുന്നു. എം.പി.കുഞ്ഞിക്കണാരൻ നടത്തുന്ന നിരാഹാര സമരത്തോട് അനുഭാവം രേഖപ്പെടുത്തി കൊണ്ട് വിവിധ കോളനികളിൽ നിന്നും   ഭൂസമര സമിതി പ്രവർത്തകർ റിലേ നിരാഹാരവും കലക്ടറേറ്റിന് മുന്നിൽ നടത്തുന്നുണ്ട്.
        ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനർ പി.ടി.തുഫിൻ, എഴുത്തുകാരൻ മോചിത മോഹനൻ, നിഷ അപ്പാട്ട്  എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *