May 1, 2024

കൽപ്പറ്റ തുർക്കി നാരങ്ങകണ്ടി കോളനിയിലെ കുരുന്തന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സഹായം

0


കുരുന്തനെ ആശുപത്രിയിലേക്ക് മാറ്റി
കൽപ്പറ്റ: തുർക്കി നാരങ്ങകണ്ടി കോളനിയിൽ ചികിത്സ ലഭിക്കാതെ ആദിവാസി വൃദ്ധൻ നരകയാതന അനുഭവിക്കുന്ന സംഭവം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വിഷയത്തിൽ ഇടപെട്ടു .വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ.പി സുനിത ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐ റ്റി ടി പിയോട് നിർദേശം നൽകി.എന്നാൽ  ഇന്നലെ ഉച്ചയായിട്ടും  നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സബ്ജഡ്ജ് നേരിട്ട് കോളനിയിൽ എത്തി.

തുടർന്ന് തീർത്തും അവശനായ കുരുന്തനെ ആശുപത്രിയിലെത്തിക്കാൻ പോലീസിനോട് നിർദ്ദേശം നൽകി. 
പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ സിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സ പൂർത്തിയാക്കിയശേഷം വൈത്തിരിയിലെ വൃദ്ധസദനത്തിലേക്ക്  മാറ്റാൻ ഉത്തരവിട്ടതായും സബ് ജഡ്ജ് കെപി സുനിത പറഞ്ഞു. ആശുപത്രിയിൽ കൂട്ടിരിക്കാൻ ആളില്ല എന്ന കാരണത്താലായിരുന്നു ഈ വൃദ്ധൻ ഇത്രയും ദിവസം നരകയാതന അനുഭവിച്ച്. സംഭവം ഇന്നലെ സുപ്രഭാതം ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലയിലെ വിവിധ ആദിവാസി കോളനികളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് ജഡ്ജ് പറഞ്ഞു. നിസ്സാര വാദഗതികൾ ഉന്നയിച്ചാണ് പലരും ആരും ഇത്തരം രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഇരിക്കുന്നത്. മനുഷ്യജീവനാണ് പ്രധാനം നമ്മുടെ ചെറിയ തടസ്സങ്ങൾക്ക് സ്ഥാനമില്ലെന്നും കെപി സുനിത പറഞ്ഞു.ഡി എൽ എസ് എ വോളണ്ടിയർ  ജാഫർ ഷരീഫും കൂടെ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news