April 29, 2024

തൊഴിലുറപ്പ് പദ്ധതിയില്‍ സമഗ്രമായ മാറ്റം ഉണ്ടാവണമെന്ന് സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ

0
Inaguration 1.jpg



കൽപ്പറ്റ:

വയനാട് ജില്ലയിലെ ആദ്യ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ  അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ആയിരംകൊല്ലി വാര്‍ഡിലെ സാംസ്ക്കാരിക നിലയത്തില്‍ വച്ച് നടത്തി. വാര്‍ഡ് മെമ്പര്‍ എന്‍. സി. കുര്യാക്കോസിന്‍റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ഗ്രാമസഭയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ ലൈസമ്മ അദ്ധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സീത വിജയന്‍ ഉദ്ഘടനം നിര്‍വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയിരം കൊല്ലി വാര്‍ഡില്‍ നടപ്പിലാക്കിയ 12 പ്രവൃത്തികളാണ് സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ സമഗ്രമായ മാറ്റം ഉണ്ടാവണം, കാര്ഷിക മേഖലയിലെ തൊഴിലുകള്‍ സമയബന്ധിതമായി നല്കേണ്ടതിന്‍റെ ആവശ്യകതയുണ്ട്‌തൊഴിലാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന തൊഴില്‍ദിനങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നതിനുള്ള നടപടികള്‍ എടുക്കണം ,തൊഴിലുറപ്പില്‍ ചെയ്യുന്ന പ്രവൃത്തികള്‍ പ്രകൃതിയ്ക്ക് ഹാനികരമാകാതെ ശാസ്ത്രീയമായി നടത്തപ്പെടണം, മുഴുവന്‍ ജനങ്ങള്‍ക്കും ഉപകരപ്രദമാകുന്ന രീതിയില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കണം എന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. കൂടാതെ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ രൂപീകരിച്ച വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തനം കൃത്യമായി നടക്കുന്നില്ല എന്നും കമ്മറ്റിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ മാറ്റി പുതിയ കമ്മറ്റി രൂപീകരിക്കണം എന്നുംഎസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ യധാവിധം നടത്തണം എന്നും ശാസ്ത്രീയ രീതിയില്‍ പ്രവൃത്തി നടത്തുന്നതിന് സാങ്കേതിക വൈദഗ്ധ്യമുള്ള ആളുകള്‍ പ്രവൃത്തി സ്ഥലത്തു യഥാക്രമം സന്ദര്‍ശനം നടത്തി നിര്‍ദേശങ്ങള്‍ നല്‍കണമെന്നുംതൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലാളികളുടെ അവകാശങ്ങളില്‍ ഒന്നായ തൊഴില്‍ ആവശ്യപ്പെടാനുള്ള അവകാശം കൃത്യമായി തൊഴിലാളികള്‍ ഉപയോഗപ്പെടുത്തണം എന്നും  ഗ്രാമസഭ അഭിപ്രായപ്പെട്ടു.

വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പുറമേ പഞ്ചായത്തിലെ മുഴുവന്‍ ജനപ്രതിനിധികളും തൊഴിലുറപ്പ് പദ്ധതി ജില്ല ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ജി വിജയകുമാര്‍സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് സെക്രട്ടറി,വിവിധ തലങ്ങളിലെ നിര്‍വഹണ തല ഉദ്യോഗസ്ഥര്‍ എന്നിവരും ജില്ലയിലെ സോഷ്യല്‍ ഓഡിറ്റ് റിസോഴ്സ്  പേഴ്സണ്‍മാരും പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *