May 6, 2024

വിശ്വാസികളുടെ കൂട്ടായ്മ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും സിനഡിനും പിന്തുണ പ്രഖ്യാപിച്ചു

0
Img 20190721 Wa0247.jpg
എറണാകുളം അതിരൂപതയിലെ വിഷയങ്ങള്‍: 
വിശ്വാസികളുടെ കൂട്ടായ്മ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും സിനഡിനും പിന്തുണ പ്രഖ്യാപിച്ചു
കല്‍പ്പറ്റ: എറണാകുളം അതിരൂപതയുമായി ബന്ധപ്പെട്ട വിഷയത്തില്‍  എടപ്പെട്ടി പാരിഷ് ഹാളില്‍ ചേര്‍ന്ന വിശ്വാസികളുടെ കൂട്ടായ്മ  സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരിക്കും സിനഡിനും പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പസാക്കി. എറണാകുളം അതിരൂപതയിലെ പ്രശ്‌നങ്ങളെ സീറോ മലബാര്‍ സഭയുടെ പ്രശ്‌നങ്ങളായി ചില മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതു ദൗര്‍ഭാഗ്യകരമാണെന്നു  കൂട്ടായ്മ അഭിപ്രായപ്പെട്ടു. മാനന്തവാടി രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.തോമസ് ജോസഫ് തേരകം അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍  മുന്‍ സെക്രട്ടറി തോമസ് എറനാട്ട്, കെസിവൈഎം രൂപത ഘടകം മുന്‍ പ്രസിഡന്റ് സണ്ണി ചാലില്‍, അഡ്വ.സിസ്റ്റര്‍ ലിനറ്റ്, എകെസിസി പ്രതിനിധികളായ ജോയി പുളിക്കല്‍, സജി മണ്ണൂര്‍, ഫാ. ജോസ് ചക്കിട്ടക്കുടി എന്നിവര്‍ പ്രസംഗിച്ചു.  എടപ്പെട്ടി സെന്റ് സെബാസ്റ്റന്‍സ് പള്ളി ട്രസ്റ്റി മാത്യു കൊച്ചാലുങ്കല്‍ സ്വാഗതവും സെക്രട്ടറി മാണി ഇടത്തുംപറമ്പില്‍ നന്ദിയും പറഞ്ഞു.
 പ്രമേയം: എറണാകുളം അതിരൂപതയില്‍ നടക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഞങ്ങള്‍ അസ്വസ്ഥരും ദുഃഖിതരുമാണ്. പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരത്തിനു ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്നും ക്രൈസ്തവ മൂല്യാധിഷ്ഠിതവും മാതൃകാപരവുമായ സമീപനം ഉണ്ടാകണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. പൗരോഹിത്യ അന്തസിനു നിരക്കാത്ത വിധം പ്രവര്‍ത്തിക്കുന്ന എറണാകുളത്തെ ഒരു വിഭാഗം വൈദികരുടെ നീക്കങ്ങളെയും നിലപാടുകളെയും ഞങ്ങള്‍ അപലപിക്കുന്നു. സഭയില്‍ ഐക്യവും കൂട്ടായ്മയും വളര്‍ത്തുന്നതിനുള്ള  അഭിവന്ദ്യ പിതാക്കന്മാരുടെ എല്ലാ നീക്കങ്ങളെയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കു ഞങ്ങള്‍ വിധേയത്വവും പരിപൂര്‍ണ പിന്തുണയും പ്രഖ്യാപിക്കുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *