May 20, 2024

ശാസ്ത്രാവബോധപ്രചാരണപരിപാടി: അധ്യാപക ശില്പശാല സംഘടിപ്പിച്ചു.

0
2019 അന്തരാഷ്ട്ര ആവർത്തനപ്പട്ടികവർഷം ആയി ആഘോഷിക്കുന്നതിന്റെയും, ഡിസംബറിൽ സംഭവിക്കാൻ പോകുന്ന വലയ സൂര്യഗ്രഹണത്തിന്റെയും പശ്ചാത്തലത്തിൽ  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആസ്ട്രോ വയനാട്, ശാസ്ത്രരംഗം, ജില്ല സയൻസ് ക്ലബ്ബ്, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ തുടങ്ങിയ പ്രസ്ഥാനങ്ങൾ ചേർന്നു രൂപീകരിച്ച ശാസ്ത്ര വബോധ പ്രചാരണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അധ്യപക ശിൽപശാല കൽപ്പറ്റ ഗവ.എൽ.പി. സ്കൂളിൽ നടന്നു. 
കോഴിക്കോട് സർവ്വകലാശാല രസതന്ത്ര വിഭാഗം മുൻ മേധാവി ഡോ.മുഹമ്മദ് ഷാഫി രസതന്ത്രം നിത്യ ജീവിതത്തിൽ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനാം ചെയ്തു. 
ബത്തേരി സെന്റ് മേരീസ് കോളേജ് രസതന്ത്ര വിഭാഗം മുൻ തലവനുമായ ഡോ.തോമസ് തേവര ആവർത്തനപ്പട്ടികയുടെ 150 വർഷങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു.  
കീമോഫോബിയ എന്ന പുതുമയാർന്ന വിഷയമാണ്  ആസ്ട്രോ വയനാട് ചെർമാൻ ആയ ശ്രീ കെ.പി. ഏലിയാസ് അവതരിപ്പിച്ചത്. 
രസതന്ത്രം ദാരിദ്യ നിർമ്മാർജനത്തിനും, ആരോഗ്യ സുരക്ഷയ്ക്കും, കാർഷിക മേഖലയ്ക്കും നൽകിയ സംഭാവനകൾ വിശദീകരിച്ചു. കാൻസർ, ജൈവകൃഷി, മരുന്നുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ കാഴ്ചപ്പാടുകൾ തുറന്നു കാട്ടിയ ക്ലാസ്സ് പല മിഥ്യാധാരണകളേയും തിരുത്തുന്നതായിരുന്നു. 
2019  ഡിസംബറിൽ സംഭവിക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണത്തെ സംബന്ധിച്ചായിരുന്നു മാനന്തവാടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മുൻഹെഡ് മാസ്റ്റർ  ആയ ജോൺ മാത്യൂ അവതരിപ്പിച്ച ക്ലാസ്. 
 ഗ്രഹണത്തിന്റെ ശാസ്ത്രം, ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ, തെറ്റിദ്ധാരണകൾ, സുരക്ഷിതമായി ഗ്രഹണം കാണുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ വിശദീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *