May 15, 2024

ബ്രഹ്മഗിരിയുടെ സഹകരണകൃഷി മാതൃക: കർഷകസംഘം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
Img 20191112 Wa0007.jpg
വെള്ളമുണ്ട
ബ്രഹമഗിരി നടപ്പാക്കുന്ന കാർഷിക വികസന പദ്ധതികൾക്ക്‌ പിന്നിൽ കർഷകസമൂഹം അണിനിരക്കണമെന്ന്‌ കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.   ആധുനിക സഹകരണകൃഷിക്ക്‌ മാതൃകയാണ്‌ ബ്രഹ്മഗിരി. നവലിബറൽ നയങ്ങൾ കർഷകരുടെ നടുവൊടിക്കുന്ന കാലത്ത്‌ ജില്ലയിലെ കർഷകസംഘം നേതാവായിരുന്ന പി വി വർഗീസ്‌ വൈദ്യർ എംഎൽഎയായിരിക്കെ 1999 എൽഡിഎഫ്‌ സർക്കാർ മുൻകൈ എടുത്ത്‌ സ്ഥാപിച്ചതാണ്‌ ബ്രഹ്മഗിരി ഡവലപ്‌മെന്റ്‌ സൊസൈറ്റി. കർഷകരൂടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ കൃഷിഭൂമി കേന്ദ്രീകരിച്ചുള്ള ആധുനിക സഹകരണകൃഷി നടപ്പാക്കിയും  സംസ്‌കരണശാലകൾനിർമിച്ചും വിപണി വികസപ്പിക്കുന്നതിനുള്ള ഇടപെടലുകളാണ്‌ ബ്രഹ്മഗിരി നടത്തുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ 2014ൽ കർഷകരുടെയും തൊഴിലാളികളുടെയും ഉടമസ്ഥതയിൽ ബത്തേരിക്കടുത്ത്‌ മഞ്ഞാടിയിൽ മലബാർമീറ്റ്‌, ആധുനിക സംസ്‌കരണശാല എന്നിവ സ്ഥാപിച്ചത്‌. ഇതിന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. സമഗ്ര കാർഷിക ആസൂത്രണ പദ്ധതിയിലൂടെ കർഷകന്റെ തൊഴിലും വരുമാനവും ഉറപ്പുവരുത്താനാണ്‌ ബ്രഹ്മഗിരി ലക്ഷ്യമിടുന്നത്‌. വിവിധ കർഷക ഫെഡറേഷനുകൾ രൂപികരിച്ച്‌ കർഷകരെ ആധുനിക കൃഷിയുടെ ഭാഗമാക്കുന്നുണ്ട്‌. പാരമ്പര്യ നാടൻ നെൽവിത്തുകളുടെ  സംരക്ഷണവും നെൽകൃഷി വ്യാപനവും ലക്ഷ്യമിട്ട്‌ അഞ്ഞുറേക്കറിലധികം പാരമ്പര്യ നെൽകൃഷി ചെയ്യുന്നുണ്ട്‌. കർഷകരിൽനിന്നും ഉയർന്ന വിലയ്‌ക്ക്‌ നെല്ല്‌ സംഭരിച്ച്‌ മൂല്യവർധിത ബ്രാൻഡുൽപ്പന്നമായി മാർക്കറ്റിൽ വിപണനം ചെയ്യുന്നുമുണ്ട്‌. ഈ പദ്ധതികളെല്ലാം കൂടുതൽ വിപുലപ്പെടുത്താൻ  കർഷകമൂഹത്തിന്റെ പിന്തുണയുണ്ടാവണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
ക്ഷേമനിധി ബിൽ നിയമനിർമാണം: സർക്കാരിന്‌ അഭിനന്ദനം
വെള്ളമുണ്ട
കർഷക ക്ഷേമനിധി ബിൽ നിയമനിർമാണത്തിന് തയ്യാറായ എൽഡിഎഫ്  സർക്കാരിനെ കർഷകസംഘം ജില്ലാ സമ്മേളനം അഭിനന്ദിച്ചു.  സർക്കാർ കർഷകർക്കൊപ്പമെന്ന് ബില്ലിലൂടെ തെളിയിച്ചു. കേരളത്തിൽ 15 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തി കർഷക ക്ഷേമനിധി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. 
കർഷക പെൻഷനും ക്ഷേമനിധിയും പ്രഖ്യാപിക്കണമെന്നത് കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യങ്ങളിലൊന്നായിരുന്നു. ജീവിതകാലം മുഴുവൻ മണ്ണിനോട് മല്ലടിച്ച് വിയർപ്പൊഴുക്കുന്ന കർഷകർ ജീവിതത്തിൽ നേരിടുന്നത് വലിയ അവഗണനയാണ്. ഇതിന്‌ മാറ്റം വരുത്താൻ ഉതകുന്നതാണ്‌ സർക്കാരിന്റെ നിലപാട്‌. 
ശശാങ്കൻ പ്രസിഡന്റ്‌ , പി കെ സുരേഷ്‌ സെക്രട്ടറി
വെള്ളമുണ്ട
കർഷകസംഘം  ജില്ലാ പ്രസിഡന്റായി കെ ശശാങ്കനെയും  സെക്രട്ടറിയായി പി കെ സുരേഷിനെയും ജില്ലാ സമ്മേളനം  തെരഞ്ഞെടുത്തു. ടി ബി സുരേഷാണ്‌ ട്രഷറർ. മറ്റ്‌ ഭാരവാഹികൾ: സി കെ ശിവരാമൻ, അല്ലി ജോർജ്, ടി മോഹനൻ (വൈസ് പ്രസിഡന്റുമാർ),
കെ എം വർക്കി, ലക്ഷ്മി രാധാകൃഷ്ണൻ, ബേബി വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ). 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 35 അംഗ ജില്ലാകമ്മിറ്റിയെയും 9 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരെഞ്ഞെടുത്തു
കർഷക സംഘം വയനാട് ജില്ലാ സമ്മേളനം.
വെള്ളമുണ്ടയിൽ കരുത്തറിയിച്ച് മണ്ണിന്റെ മക്കൾ
വെള്ളമുണ്ട
വയനാട്ടിലെ കർഷക സംഘത്തിന്റെ കരുത്തറിയിച്ച് കേരള കർഷകസംഘത്തിന്റെ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. വെള്ളമുണ്ടയെ ചെങ്കടലാക്കിയ സമാപന റാലിയിലേക്ക് കർഷകരുടെ മഹാ പ്രവാഹമായിരുന്നു. സമ്മേളന നഗരിയിൽ നിന്നാരംഭിച്ച പ്രകടനത്തിന്റെ മുൻനിരയിൽ സംസ്ഥാന സമിതി നേതാക്കളും പുതിയതായി തെരെഞ്ഞെടുത്ത ജില്ലാ ഭാരവാഹികളും അണിനിരന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രകടനത്തിനും പൊതുയോഗത്തിനുമായെത്തിച്ചേർന്ന പ്രവർത്തകർക്കൊപ്പം കഴിഞ്ഞ രണ്ട് നാളുകളിലായി സമ്മേളനത്തിലായിരുന്ന പ്രതിനിധി സഖാക്കളും ചെങ്കൊടിയേന്തി പ്രകടനമായി വെള്ളമുണ്ട പട്ടണത്തെ വലം വെച്ച് പൊതുയോഗത്തിനെത്തി,  ചുവപ്പണിഞ്ഞ നഗരവീഥികളിൽ പ്രകടനത്തെ അഭിവാദ്യം ചെയ്യുവാൻ ബഹുജനസഞ്ചയവുണ്ടായിരുന്നു.എസ് എഫ് ഐ ,ഡി വൈ എഫ് ഐ, സി ഐ ടി യു ,കെ എസ് കെ ടി യു, എൻജിഒ യൂണിയൻ, കെ ജി ഓ യു കെ എസ് കെ ടി യു തുടങ്ങി വർഗ വിഭജന സംഘടന പ്രവർത്തകർ  അഭിവാദ്യം ചെയ്ത് പ്രകടനത്തോടൊപ്പം ചേർന്നു.
വെള്ളമുണ്ട ടൗണിൽ ചേർന്ന പൊതുയോഗം കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂർ ഉദ്ഘാടനം ചെയ്തു.കെ ശശാങ്കൻ അധ്യക്ഷനായി, പി കെ സുരേഷ്, കെ ശശാങ്കൻ, കെ റഫീക്, ജസ്റ്റിൻ ബേബി, എ ജോണി, പി എ അസീസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *