May 20, 2024

സർക്കാരിന്റെ അവഗണനയാണ് സനലിന്റെ ആത്മഹത്യക്ക് കാരണമെന്ന് കെ.എൽ. പൗലോസ്

0
കല്‍പ്പറ്റ:വയനാട്ടില്‍ തൃക്കൈപ്പറ്റയിലെ സനലിന്റെ ആത്മഹത്യ സംസ്ഥാന സര്‍ക്കാരിന്റെയും, കല്‍പ്പറ്റ എം.എല്‍.എയുടേയും അവഗണന മൂലം ഉണ്ടായതാണെന്ന് കെ.പി.സി.സി മെമ്പര്‍ കെ.എല്‍ പൗലോസ് ആരോപിച്ചു. കഴിഞ്ഞ പ്രളയത്തില്‍ വീട് തകര്‍ന്നു എല്ലാം നഷ്ടപ്പെട്ട സനില്‍ മാസങ്ങളേറയായി വീടുവയ്ക്കാന്‍ സഹായത്തിനായി കാത്തിരിക്കുന്നു.. എന്നാല്. ഇന്നുവരെ അയാളെ സഹായിക്കാന്‍ സര്‍ക്കാരോ, എംഎല്‍എ യോ തയ്യാറായില്ല.ഇദ്ദേഹത്തെപ്പോലെ തന്നെ വീടും സര്‍വസ്വവും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ വേറെയുമുണ്ട്. കൈവശരേഖയുള്ള ഭൂമിയില്ലന്നുള്ളൂതൊടുന്ന്യായം പറയുന്ന സ്ഥലം. എംഎല്‍എ തികഞ്ഞ വഞ്ചനയാണ് ഇവരോട് കാണിക്കുന്നത്. പ്രളയബാധിതരെ സഹായിക്കാന്‍ കോടാനുകോടി രൂപാ പിരിച്ചെടുത്തപ്പോള്‍ എംഎല്‍എയും, സര്‍ക്കാരും പറഞ്ഞത് പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് വീടും, സ്ഥലവും നല്‍കുമെന്നായിരുന്നു. എന്നാല് അവരെയൊക്കെ വഞ്ചിക്കുന്ന നിലപാടാണ് എംഎല്‍എയും സര്‍ക്കാരും സ്വീകരിച്ചത്. സനിലിന്റെ കുടുംബത്തിന് വീടും സ്ഥലവും നഷ്ടപരിഹാരവും ഉടന്‍ നല്‍കണമെന്നും ഇതുപോലെ വീടും സര്‍വസ്വവും നഷ്ടമായവര്‍ക്ക് ഉടന്‍ സഹായമെത്തിക്കാന്‍ സര്‍കാര്‍ തയ്യാറാകണമെന്നും കെ.എല്‍ പൗലോസ് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *