May 19, 2024

എസ്.എസ്.കെ. അധികാര ദുർവിനയോഗം നടത്തരുത് -കെ.പി.എസ്.ടി.എ

0
 
കൽപറ്റ: ഇല്ലാത്ത അധികാരങ്ങൾ പ്രയാഗിച്ച് വിദ്യാഭ്യാസ അധികാരികളേക്കാൾ മുകളിലാണ് തങ്ങൾ എന്ന രീതിയിലുള്ള പ്രവർത്തനത്തിൽ നിന്ന് എസ്. എസ്.കെ. അധികാരികൾ പിൻമാറണമെന്ന് കെ.പി.എസ്.ടി എ വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.അധ്യാപകർക്കും പ്രധാനാധ്യാപകർക്കും ഡ്യൂട്ടികൾ നിശ്ചയിച്ച് നൽകാൻ ഡി.ഡി.ഇ. / ഡി.ഇ.ഒ. / എ.ഇ.ഒ.   മാർക്കാണധികാരമെന്നിരികെ അവരുടെ അറിവോ അനുവാദമോ ഇല്ലാതെ ബി.പി.ഒ.  മാർ അധ്യാപകർക്കും പ്രധാനാധ്യാപകർക്കും പ്ലസ് വൺ ഓൺലൈൻ അപേക്ഷകർക്കായി ഹെൽപ് ഡസ്കുകളിലേക്കാണ് ഡ്യൂട്ടി നൽകിയിരിക്കുന്നത്. അതാത് ഹൈസ്കൂളുകൾ തങ്ങളുടെ കുട്ടികൾ ഓൺ അപേക്ഷ സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നതാണ്  ഡി.ജി.ഇയുടെ സർക്കുലർ പറയുന്നത്.അതു പ്രകാരം ഡി.ഇ.ഒ  നിർദ്ദേശം നൽകുകയും  ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി പ്രധാനാധ്യാപകരും പ്രിൻസിപ്പൽ മാരും  ക്രമീകരണങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളപ്പോഴാണ് എൽ.പി., യു.പി.സ്കൂളുക ളിലും സെൻറർ തുടങ്ങാൻ  എസ്.എസ്.കെ.  നിർദ്ദേശിച്ചിരിക്കുന്നത്.
ഈ സെൻററുകളിൽ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് ഭരണാനുകാല അദ്ധ്യാപക സംഘടനയുടെ പേരിലുള്ള ഫോറത്തിലാണ്.ഇത്തരത്തിൽ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് അദ്ധ്യാപക സംഘടനക്ക് നൽകാനും അതിലൂടെ രാഷ്ട്രിയ മുതലെടുപ്പ് നടത്താനും SSKഅധികാരികൾ നടത്തുന്ന ശ്രമം അപലപനീയമാണന്നും യോഗം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസത്തിൽ അക്കാദമിക പിന്തുണ നൽകുകയെന്ന കർത്തവ്യം മറന്ന് രാഷ്ട്രീയ lപ്രവർത്തനമാണ് BRC കളിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത്തരം പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുമെന്നും യോഗം ചൂണ്ടിക്കാട്ടി.SSK യുടെ ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ അനുവദിക്കരുതെന്നും ജില്ലാ വിദ്യാഭ്യാസസമിതി ഇടപെടണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ് സെബാസ്റ്റൻ.പി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരിഷ് കുമാർ പി.എസ്, സുരേഷ് കുമാർ വാളാൽ,  കെ.ജി.  ജോൺസൺ  കെ .സി. ഷേർളി ജില്ലാ സെക്രട്ടറി എം.വി.രാജൻ, ട്രഷറർ നേമി രാജൻ, അബ്രാഹം. കെ.മാത്യു, പ്രദീപ് കുമാർ എം.ഉപജില്ലാ പ്രസിഡൻ്റുമാരായ ജോസ് മാത്യു, സുനിൽകുമാർ.എം.ഷാജു ജോൺ തുടങ്ങയവർ സംസാരിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *