നാടുണര്‍ന്ന നാള്‍വഴികള്‍. : ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പ്രാദേശിക വികസന ക്യാംപയിന്റെ ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിച്ച വയനാട് വികസന ഡോക്യുമെന്ററി 'നാടുണര്‍ന്ന നാള്‍വഴികള്‍' കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ വകുപ്പുകളുടെ നാലര വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങളുടെയും മുന്നേറ്റങ്ങളുടെയും പ്രതിപാദ്യമാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാറിന്റെ വിവിധ മിഷനകളുടെയും പുനരധിവാസ- ക്ഷേമ പ്രവര്‍ത്തനങ്ങളടെയും ഹ്രസ്വചിത്രീകരണമാണ് അര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ജി.പുങ്കുഴലി, എ.ഡി.എം. ടി.അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ഇ.പി ജിനീഷ്, ഹരിദാസ് വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .



Leave a Reply