May 7, 2024

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം മറ്റന്നാൾ (ചൊവ്വ) മുഖ്യമന്ത്രി നിര്‍വഹിക്കും

0
Img 20201025 Wa0110.jpg
മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉദ്ഘാടനം  മറ്റന്നാൾ  (27.10) ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയിലെ ആദ്യത്തെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കാണ് മാനന്തവാടിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അദ്ധ്യക്ഷത വഹിക്കും. 
പുതിയ തൊഴില്‍ മേഖലകളിലേക്ക് എത്തിപ്പെടാന്‍ അഭ്യസ്ത വിദ്യരായ യുവജനതയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് അഡീഷണല്‍ സ്‌കില്‍ അക്വസിഷന്‍ പ്രോഗ്രാം (അസാപ്). ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 
അസാപ്പിന്റെ സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പിലാക്കുന്ന നൂതന തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍. 14 കോടി രൂപ ചെലവില്‍ 25,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് മാനന്തവാടിയിലെ സ്‌കില്‍ പാര്‍ക്ക് നിര്‍മ്മിച്ചിട്ടുള്ളത്. നാല് നിലകളിലായി അത്യാധുനിക സൗകര്യങ്ങളാണ് സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ പരിശീലനമാണ് ഇവിടങ്ങളില്‍ ലഭ്യമാക്കുക. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്‌കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സജജീകരിച്ചിട്ടുള്ളത്. ദേശീയ അന്തര്‍ദേശീയ അംഗീകാരമുള്ള കോഴ്‌സുകളിലാണ് ഇവിടങ്ങളില്‍ നിന്ന് പരിശീലനം നല്‍കുന്നത്. കൂടാതെ ഇന്റേണ്‍ഷിപ്പ്, സര്‍ട്ടിഫിക്കേഷന്‍ എന്നീ സേവനങ്ങളും ഇവിടങ്ങളില്‍ ലഭ്യമാകും. കെയിന്‍സ് ടെക്‌നോളജിക്കാണ് സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *