May 2, 2024

കെ എസ് എഫ് ഇ അന്വേഷണ റിപ്പോർട്ട് സമൂഹമധ്യത്തിൽ വെക്കേണ്ടത് ആയിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ .

0
Img 20201201 Wa0133.jpg
സി.വി. ഷിബു 
കൽപ്പറ്റ ::
കെ.എസ്. എഫ്.  ഇ. യിൽ
 അന്വേഷണം നടക്കുമ്പോൾ അതിൻ്റെ റിപ്പോർട്ട് സമൂഹമദ്യത്തിൽ വെക്കേണ്ടതായിരുന്നുവെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ . തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വയനാട്ടിൽ എത്തിയ അദ്ദേഹം വയനാട് ഡി സി സി ഓഫീസിൽ  മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു..
 പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാനാകാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ
കെ. എസ് .എഫ് .ഇ . വിഷയത്തിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും തമ്മിൽ തെരുവ് യുദ്ധം നടക്കുകയാണ്.
: ധനവകുപ്പ് മന്ത്രിയെ ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രസ്ഥാവനയെന്നും  മുല്ലപ്പള്ളി പറഞ്ഞു.
കെ എസ് എഫ് ഇ യിൽ ക്രമക്കേട് നടന്നു എന്ന് സമ്മതിക്കുകയാണ് മുഖ്യമന്ത്രി .
       പ്രതിപക്ഷത്തിനെതിരെ കേസെടുക്കാൻ ഫയലുകൾ പൊടിതട്ടി എടുക്കുകയാണ്.
 ഏത് അന്വേഷണവും സ്വാഗതാർഹമാണ്. മാർക്കിസ്റ്റ് പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തർക്കങ്ങളാണ് നടക്കുന്നത്.
 കൊവിഡ് പത്രസമ്മേളനം പാർട്ടിയെ ന്യായീകരിക്കുന്ന വേദിയായി മാറി
. മാധ്യമ പ്രവർത്തകർ സത്യങ്ങളാണ് പുറത്ത് കൊണ്ടുവരുന്നത് .
: ഇതു പോലെ മാധ്യമങ്ങളോട് അസഹിഷ്ണുത കാണിച്ച മുഖ്യമന്ത്രി വേറെ  ഉണ്ടാകില്ല.
. വയനാട്ടിൽ ഇത്രയും വികസന മുരടിപ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല.

ക്ഷേമ പെൻഷൻ അവകാശമാണ്.
. മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയുടെ കാലത്താണ് ഏറ്റവും കൂടുതൽ പേർക്ക് പെൻഷൻ നൽകിയത്.
: ഇത് മുഖ്യമന്ത്രിയുടേയോ സർക്കാറിൻ്റെയോ ഔദാര്യമല്ല.
 അത് ആരുടേയും ഔദാര്യമല്ല.
 കണ്ണിൽ പൊടിയിടാൻ വേണ്ടി കൊണ്ടുവന്ന തുരങ്ക പാതയ്ക്കായി ഒരു പഠനവും നടത്തിയിട്ടില്ല. 
.
 ഈ ഗവൺമെൻ്റിൻ്റെ അവസാന കാലം ആയപ്പോഴാണ് മുഖ്യമന്ത്രിക്ക് വികസനം വേണമെന്ന ബോധോദയം ഉണ്ടായത്.
. ഇതിലൂടെ കമ്മീഷൻ കിട്ടുമോ എന്ന അന്വേഷണമാണ് മുഖ്യമന്ത്രി നടത്തുന്നത്.
.ശരണ്യ മനോജിൻ്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം വേണമെന്നതിൽ  രമേശും ഉമ്മൻചാണ്ടിയും പറഞ്ഞ അതേ അഭിപ്രായമാണ് തനിക്കും
. പ്രവാസികൾക്ക് വോട്ടു ചെയ്യാൻ  അംഗീകാരം നൽകേണ്ടത് തന്നെയാണ്
.പ്രവാസിവോട്ട് സുതാര്യമായി രേഖപ്പെടുത്താൻ പറ്റുമെങ്കിൽ മാത്രം നടപ്പാക്കേണ്ടതാണ്. 
. .സോളാർ വിവാദത്തിലെ ഉമ്മൻചാണ്ടിയുടെ ഇന്നലത്തെ വെളിപ്പെടുത്തൽ സംബന്ധിച്ച്
സോളാർ വിവാദം കേരളാ സമൂഹം തള്ളിക്കളഞ്ഞതാണ്. ഭക്ഷണം കഴിക്കാൻ പോലും വകയില്ലാത്തവരാണ്. 
അലനും താഹക്കുമെതിരെ എന്തിനാണ് യു.എ.പി.എ ചുമത്തിയത് എന്ന് അദ്ദേഹം ചോദിച്ചു.
 വയനാട്ടിൽ പ്രവർത്തിക്കുന്നത് ഏറ്റവും പാവം പിടിച്ച മാവോയിസ്റ്റുകളാണ്.
ഇവരെ ഷൂട്ട് അറ്റ് സൈറ്റ് രീതിയിൽ അടിച്ചമർത്തുന്നത് ശരിയാണോയെന്ന് മുല്ലപ്പള്ളി ചോദിച്ചു.
.കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ 
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്
അതുകൊണ്ടാണ് ബി.ജെ.പിക്ക് 2500 ഇടത്ത് സ്ഥാനാർത്ഥിയില്ലാത്തത്
: കണ്ണൂരിലാണ് കൂടുതലും സ്ഥാനാർത്ഥിയില്ലാത്തത് .
: തീവ്രഹിന്ദുത്വ മനസുമായി സ്ഥാനങ്ങൾ മോഹിച്ച് കോൺഗ്രസിൽ നിൽക്കുന്നവരെ  പുറത്താക്കാൻ അറിയിച്ചിട്ടുണ്ട്.
: വെൽഫെയർ പാർട്ടിയുമായുള്ള മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു.
 ജീവിച്ചിരിക്കുന്ന കാലമത്രയും ഒരു കോൺഗ്രസുകാരനായിരിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ പി സി സി ഭാരവാഹികളായ കെ സി റോസക്കുട്ടി ടീച്ചർ, പി പി കെ ജയലക്ഷ്മി, വയനാട് ഡി സി സി പ്രസിഡണ്ട് ഐ സി ബാലകൃഷ്ണൻ എം എൽ എ, കെ എൽ പൗലോസ്, കെ എബ്രഹാം, പി പോക്കർ ഹാജി ,പി ബാലചന്ദ്രൻ , അഡ്വ.എൻ കെ വർഗ്ഗീസ് ഈ സംഘടന ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറി ബിനു തോമസ് എന്നിവരും  പരിപാടിയിൽ പങ്കെടുത്തു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *