October 4, 2023

അമിതഭാരം കയറ്റി വന്ന വാഹനങ്ങൾ ജില്ലാ കളക്ടറുടെ വസതിക്ക് മുൻപിൽ എ ഐ വൈ എഫ് പ്രവർത്തകർ തടഞ്ഞു

0
IMG-20201203-WA0201.jpg
കോഴിക്കോട് ജില്ലയിൽ നിന്നും വയനാട് ജില്ലയിലേക്ക് അമിത ഭാരം കയറ്റി വന്ന ടിപ്പർ ലോറികൾ എഐവൈഎഫ് പ്രവർത്തകർ  കളക്ടറുടെ വസതിക്ക് സമീപം തടഞ്ഞു. രാവിലെ ഏഴരയോടെയായിരുന്നു സമരം. അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റി ടിപ്പർ ടോറസ് വാഹനങ്ങൾ വയനാട്ടിലേക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ലാതെ എത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എഐവൈഎഫ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നും യാതൊരുവിധ നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് ലോറികൾ തടഞ്ഞത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *