മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു


Ad

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ കുത്തിവെപ്പെടുത്തത്.

വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്സിനെടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്. കോവിഡ് വാക്സിനെതിരേയുള്ള ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമുള്ള രാജ്യത്തെ രണ്ടാംഘട്ട വാക്സിനേഷൻ തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ തുടങ്ങിയ മന്ത്രിമാരും കഴിഞ്ഞ ദിവസം വാക്സിനെടുത്തിരുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *