കണ്ണൂർ സർവ്വകലാശാല മാനന്തവാടി കാമ്പസ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു


Ad

മാനന്തവാടി:കണ്ണൂർ സർവ്വകലാശാല മാനന്തവാടി കാമ്പസ് 2019-2020 അക്കാദമിക വർഷത്തെ യൂണിയൻ മാഗസിൻ (ബാരിക്കേട്) പ്രകാശനം ചെയ്തു.

വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നവാഗത സംവിധായിക (സിനിമ: കരിന്തണ്ടൻ) ലീല സന്തോഷ്‌ മുഖ്യാതിഥിയി.
സ്റ്റുഡന്റ് എഡിറ്റർ സ്റ്റെഫിന സി സി യുടെ സാന്നിധ്യത്തിൽ ലീല സന്തോഷ്‌ മാഗസിൻ ചീഫ് എഡിറ്ററും ക്യാമ്പസ് ഡയറക്ടറുമായ ഡോ. പി കെ പ്രസാദന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു.

ടീച്ചർ എഡ്യുക്കേഷൻ സെൻ്റർ കോഴ്സ് ഡയറക്ടർ ഡോ അനിൽ എം.പി., ഗ്രാമീണ ഗോത്ര പഠന വകുപ്പ് തലവൻ ശ്രീ ഹരീന്ദ്രൻ പി, ചേമ്പിലോട് ഗവണ്മെന്റ് എൽ പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ പ്രദീപ്‌ എം.കെ. സ്റ്റുഡന്റ് എഡിറ്റർ സ്റ്റെഫിന സി സി , ഫൈൻ ആർട്സ് സെക്രട്ടറി കൃഷ്ണപ്രിയ പി ബി , വൈസ് ചെയർപേഴ്സൺ ഗ്രീഷ്മ മന്മഥൻ തുടങ്ങിയവർ സംസാരിച്ചു.

പ്രകാശന കർമത്തിനു ശേഷം നടന്ന ക്യാമ്പസ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റേകി.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *