May 6, 2024

ചുമട്ടുതൊഴിലാളി മേഖലയിലെ പ്രതിസന്ധി; തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

0
ചുമട്ടുതൊഴിലാളി മേഖലയിലെ പ്രതിസന്ധി; തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

കല്‍പ്പറ്റ: ചുമട്ടുതൊഴിലാളി മേഖലയില്‍ പണിയെടുക്കുന്നവര്‍ അതീവഗുരുതരമായ പ്രയാസങ്ങളില്‍ ആണ് ജീവിക്കുന്നതെന്നും കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടവും ലോക്ഡൗണ്‍ മൂലമുണ്ടായ അടച്ചുപൂട്ടലുകളും വലിയതോതിലുള്ള തൊഴില്‍ നഷ്ടമാണ് വരുത്തി വെച്ചിരിക്കുന്നതെന്നും ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റി. ചുമട്ടുതൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ജൂലൈ ഒന്നാം തീയതി ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിന് മുന്‍പിലും സബ് ഓഫീസുകള്‍ക്ക് മുന്നിലും സമരം നടത്തും. വിവിധ വിഷയങ്ങളുന്നയിച്ച് ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിക്കുന്നത്. ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സെക്രട്ടറിക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. ചുമട്ടുതൊഴിലാളികളുടെ ദൈനംദിന ജീവിത ചെലവുകളും കുടുംബാംഗങ്ങളുടെ ചികിത്സ, കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നിവയും വളരെയേറെ പ്രാരാബ്ധം സൃഷ്ടിച്ചിരിക്കുകയാണെന്നും യോഗം വിലയിരുത്തി. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. സി പി വര്‍ഗീസ്, പി കെ കുഞ്ഞു മൊയ്തീന്‍, സി ജയപ്രസാദ്, പി എം ഷംസുദ്ദീന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, പി എന്‍ ശിവന്‍, സലാം മീനങ്ങാടി, നിസാം പനമരം, വി പി മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *