May 9, 2024

സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താനുള്ള ശ്രമം അപലപനീയം; പി പി എ കരീം

0
Img 20210807 Wa0047.jpg
സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താനുള്ള ശ്രമം അപലപനീയം; പി പി എ കരീം

കല്‍പ്പറ്റ: ഭരണഘടനാ വ്യവസ്ഥയും ഫെഡറല്‍ തത്വങ്ങളും കാറ്റില്‍ പറത്തി കേന്ദ്രസര്‍ക്കാര്‍ സഹകരണ വകുപ്പ് രൂപീകരിച്ച് പുതിയ മന്ത്രാലയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്ന് കയറാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം അഭിപ്രായപ്പെട്ടു. ജില്ലയിലെ സഹകരണ ബേങ്കുകളിലെ മുസ്‌ലിം ലീഗ് പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെയും സഹകരണ ബേങ്കുകളിലൂടെയും മറ്റ് സൊസൈറ്റികള്‍ മുഖേനയും കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിലാണ് മോദി സര്‍ക്കാരിന്റെ കണ്ണെന്നും രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളെയും ആദാന നികുതി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ ഉത്തരവ് പുനപരിശോധിക്കണം. ഈ തീരുമാനം നടപ്പിലായാല്‍ പാല്‍ സംഭരണവും വിപണനവും കൂടാതെ കാലിത്തീറ്റ വില്‍പ്പന, അനുബന്ധ ഉത്‌പന്നങ്ങളുടെ വില്‍പ്പന തുടങ്ങി എല്ലാ ഇടപാടുകളും കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തണമെന്നതിനാല്‍ സംസ്ഥാനത്തെ മിക്ക ക്ഷീരസഹകരണ സംഘങ്ങളും ഈ പരിധിയില്‍ വരും. നികുതി സംഘങ്ങളില്‍ നിന്നും ഈടാക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ ഇതിന്റെ ഭാരം കര്‍ഷകര്‍ക്ക് മേല്‍ വരുമെന്നും യോഗം വിലയിരുത്തി.
ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എന്‍ കെ റഷീദ് അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് ഹാജി, പി കെ അബൂബക്കര്‍, റസാഖ് കല്‍പ്പറ്റ, ടി ഹംസ, അലവി വടക്കേതില്‍ സംസാരിച്ചു. റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ റഹിം ക്ലാസെടുത്തു. അബൂബക്കര്‍ തന്നാണി, കെ ടി കുഞ്ഞബ്ദുല്ല, കെ അസീസ്, കെ സി മായിന്‍ ഹാജി, ഇ ബഷീര്‍, കെ ടി മമ്മൂട്ടി, എം കെ ആലി, പി കെ അഷറഫ്, ഹാരിസ് മാടായി ചര്‍ച്ചയില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *