ഇക്കോ സെൻസിറ്റീവ് സോൺ: നടപടിക്രമങ്ങൾ സുതാര്യമാക്കണം- കേരള ഇൻഡിപെൻണ്ടന്റ് ഫാർമേഴ്സ് അസോസിയേഷൻ

സുൽത്താൻ ബത്തേരി :
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെൻസിറ്റീവ് സോൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്ന് കേരള ഇൻഡിപെൻണ്ടന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.
ഇക്കോ സെൻസിറ്റീവ് സോൺ വിജ്ഞാപനത്തെ സംബന്ധിച്ച് സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും വ്യക്തമായ മറുപടി നൽകാൻ തയ്യാറാവാത്ത വനംവകുപ്പ് നിലപാട് ദുരൂഹമാണ്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകൾ തിരുത്തിയെന്ന വനം വകുപ്പ് അവകാശവാദം തെളിയിക്കപ്പെടേണ്ടതാണ്.
നിയമം അനുശാസിക്കുന്നത് പ്രകാരം ത്രിതല പഞ്ചായത്ത് ഭരണസമിതികളിലോ ഗ്രാമസഭകളിലോ ജനകീയമായ ചർച്ചകളില്ലാതെയാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
ജനവാസകേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട്
ദൂരവ്യാപകമായ
ഭവിഷ്യത്തുകളുണ്ടാക്കുന്ന കരട് വിജ്ഞാപനം പിൻവലിച്ച് കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും പൂർണ്ണമായും ഇക്കോ സെൻസിറ്റീവ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
അഡ്വക്കേറ്റ് അലക്സ് എം സ്കറിയ , അഡ്വക്കറ്റ് ജോസി ജേക്കബ് , സമീർ സി കെ , എം എ അസൈനാർ, സണ്ണി കെ.വി, അഡ്വ ജോസ് ജെ ചെരുവിൽ , ജിന്റോ ജെയിംസ് , അഡ്വക്കേറ്റ് ജോസഫ് സക്കറിയ, അഡ്വ റെജിമോൾ ജോൺ , അബ്ദുൽ റസാഖ്, ഹംസകുട്ടി ചെതലയം, ഡെനിൽ മാത്യു വടക്കനാട് ,
ഹരികുമാർ , മനോജ് ജോസഫ് എന്നിവർ സംസാരിച്ചു.



Leave a Reply