ആദിവാസി സാക്ഷരത; ജില്ലാതല യോഗം ചേര്‍ന്നു

കൽപ്പറ്റ: വയനാട് ആദിവാസി സമ്പൂര്‍ണ സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കുന്ന തുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രേരക് കണ്‍വീ നര്‍മാരുടെയും ആദിവാസി സാക്ഷരത പഞ്ചായത്ത് തല കോ-ഓര്‍ഡിനേറ്റര്‍ മാരുടെയും ജില്ലാതല യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വയനാട് ആദിവാസി സമ്പൂര്‍ണ സാക്ഷരതാ ക്ലാസുകള്‍ ജനകീയ യജ്ഞമാക്കി ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആദിവാസി സാക്ഷരത പ്രവര്‍ത്തന കലണ്ടര്‍ , കോളനി ക്ലാസുകളില്‍ പാലിക്കേണ്ട കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍, കൊഴിഞ്ഞു പോയ ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കാനുള്ള മാര്‍ഗ്ഗരേഖ എന്നിവ സംസ്ഥാന സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ നലകി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയനാസര്‍ അദ്ധ്യക്ഷതയായിരുന്നു.



Leave a Reply