April 30, 2024

വയനാട് ജില്ലയില്‍ 194 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്-11.83 242 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0

വയനാട് ജില്ലയില്‍ ഇന്ന് (25.10.21) 194 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 242 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.83 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124102 ആയി. 120,781 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2627 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2468 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

പുല്‍പ്പള്ളി 32, വൈത്തിരി 27, മീനങ്ങാടി 15, കാണിയാമ്പറ്റ 14, കല്‍പ്പറ്റ, മാനന്തവാടി 13 വീതം, ബത്തേരി 10, എടവക 9, പനമരം 8, മുള്ളന്‍കൊല്ലി, നെന്മേനി 7 വീതം, കോട്ടത്തറ, മുട്ടില്‍ 5 വീതം, അമ്പലവയല്‍ , തിരുനെല്ലി 4 വീതം, പൂതാടി, തരിയോട്, വെള്ളമുണ്ട, വെങ്ങപ്പള്ളി 3 വീതം, മൂപ്പൈനാട്, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 2 വീതം, പൊഴുതന , തൊണ്ടര്‍നാട് ഒരോര്‍ത്തര്‍ക്കു മാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ് നാട്ടില്‍ നിന്ന് വന്ന തരിയോട് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

*242 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 13 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 229 പേരുമാണ് രോഗമുക്തരായത്.

*626 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.10.21) പുതുതായി നിരീക്ഷണത്തിലായത് 626 പേരാണ്. 655 പേര്‍ നിരീക്ഷണകാലം പൂര്‍ത്തി യാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7503 പേര്‍. ഇന്ന് പുതുതായി 23 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 348 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 824034 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 823742 എണ്ണത്തിന്റെ ഫലം ലഭിച്ചു. 699640 പേര്‍ നെഗറ്റീവും 124102 പേര്‍ പോസിറ്റീവുമാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *