വൈത്തിരി സബ്ജയിലിലെ കോവിഡ് വ്യാപനം: മുന്‍കരുതല്‍ സ്വീകരിച്ചു- ഡി.എം.ഒ

വൈത്തിരി: സബ് ജയിലില്‍ കോവിഡ് ഔട്ട്‌ബ്രേക്ക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൂടുതല്‍ അന്തേവാസികള്‍ക്ക് രോഗം പകരാതിരിക്കുന്നതിനുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.ആര്‍.രേണുക അറിയിച്ചു. ഇതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ ബോധവത്ക്കരണം നടത്തുന്നതിനായി വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷെറിന്‍ ജോസ് സേവ്യറുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം സബ് ജയില്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പി.എച്ച്.എന്‍ നബീസ.കെ.എം, ജെ.എച്ച്.ഐ ശ്രീജിത്ത്.കെ.ബി, ജെ.പി.എച്ച്.എന്‍ ഹസീന.ടി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
സബ് ജയിലിലെ 44 അന്തേവാസികളില്‍ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ നിലവില്‍ 5 സെല്ലുകളിലായി മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മറ്റ് അന്തേവാസികളെ 3 സെല്ലുകളിലായി താമസിപ്പിക്കുകയും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആവശ്യത്തിന് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ജയിലില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ രോഗബാധയുടെ പശ്ചാത്തലത്തില്‍ പുതുതായി തടവുകാരെ ജയിലില്‍ പ്രവേശിപ്പിക്കരുതെന്നും കോവിഡ് ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് പ്രതീക്ഷിക്കു ന്നവരെ ഫലം ലഭ്യമാകുന്നത് വരെ മാറ്റി പാര്‍പ്പിക്കുന്നതിനുമുളള നിര്‍ദ്ദേശവും നല്‍കിയതായി ഡി.എം.ഒ അറിയിച്ചു.



Leave a Reply