ഹോമിയോ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്ത് തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ല കളക്ടര്‍ ഡോ. എ ഗീത നിര്‍വ്വഹിച്ചു. ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ 27 വരെയാണ് വിതരണം ചെയ്യുന്നത്. https://ahims.kerala.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വര്‍ക്ക് സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലൂടെയും തിരഞ്ഞെടുത്ത കിയോസ്‌കുകളിലൂടെയും പ്രതിരോധ മരുന്ന് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ 18005992011 നമ്പറില്‍ ബന്ധപ്പെടാം. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply