May 17, 2024

മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ വ്യാജചാരായ വാറ്റ് പെരുകുന്നു

0
Img 20211029 071247.jpg
മുള്ളൻകൊല്ലി പഞ്ചായത്തിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ കള്ള തോക്കും ശിക്കാറും വ്യാജചാരായ വാറ്റും പെരുകുന്നു. അതിർത്തി ഗ്രാമങ്ങളായ കൊളവള്ളി, ചാമപ്പാറ, മാടപ്പള്ളികുന്ന് പ്രദേശങ്ങളിൽ സമീപകാലത്ത് ആയിരകണക്കിന് ലിറ്റർ വാഷും ചാരായവുമാണ് എക്സൈസ് – eപാലീസ് സംഘം പിടികൂടിയത്.ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും ജില്ലക്ക് പുറത്തേക്കുo യഥേഷ്ടം ചാരായവും കാട്ടിറച്ചിയും കയറ്റി വിടുന്ന സംഘങ്ങൾ സജീവമാണിവിടെ.കർണ്ണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധൻമാരുടെ വിളയാട്ടം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
       കഴിഞ്ഞ ദിവസം നാടൻ തോക്കും മാനിറച്ചിയുമായി, പ്രcദശ വാസികളെ വനം വകുപ്പ് കാർ പിടികൂടിയിരുന്നു ഇവരെ രക്ഷിക്കാൻ ജനപ്രതിനിധികൾ ഉൾപ്പടെ രംഗത്ത് ഇവരുടെ സ്വാധീനമാണ് കാണിക്കുന്നത്.കഴിഞ്ഞ ദിവസം വിൽപനക്ക് കൊണ്ടു പോകുന്ന ഇരുപത് ലിറ്റർ നാടൻ ചാരായവും വാഹനവും എക്സൈസ് കാർ പിടികൂടിയിരിന്നു.ഇത് മുൻപ് നിരവധി തവണ ചാരായ വാറ്റിന് പിടിക്കപ്പെട്ട ആളുടെ താണ്ന്ന് നാട്ടുകാർ വ്യക്തമാക്കുന്നു
       അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനo സാധാരണ ജനങ്ങളുടെ സൊര്യ ജീവിതം തകർക്കുന്നതാണെന്നും ഇതിനെതിരെ കർശന നടപടി അധികൃതർ സ്വീകരിക്കണമെന്ന് സി പി ഐ (എം) ഏര്യാ കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *