May 20, 2024

ബി ജെ പി വിരുദ്ധപോരാട്ടത്തിന് ഡി വൈ എഫ് ഐയുടെ ക്ലാസ് ആവശ്യമില്ല: ഷാഫി പറമ്പില്‍ വര്‍ഗീയതക്കെതിരെ ക്യാംപയിന്‍: യൂത്ത് കോണ്‍ഗ്രസ് പദയാത്ര നടത്തി

0
Img 20211029 Wa0000.jpg

സുല്‍ത്താന്‍ബത്തേരി: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗീയതക്കെതിരെ യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്ന ക്യാംപയിന്റെ ഭാഗമായി മീനങ്ങാടി മുതല്‍ സുല്‍ത്താന്‍ബത്തേരി വരെ പദയാത്ര നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ നയിച്ച പദയാത്രയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥന്‍, റിജില്‍മാക്കുറ്റി, എസ് എം ബാലു, എന്‍ എസ് നുസൂര്‍, പ്രേംരാജ്, രാഹുല്‍മാങ്കൂട്ടത്തില്‍, ഇന്ദ്രജിത്ത് എം കെ, ജോബിന്‍ കോട്ടയം, അമല്‍ജിത്ത് അടക്കമുള്ള നിരവധി സംസ്ഥാന നേതാക്കളും, ജില്ലാപ്രസിഡന്റ് ഷംസാദ് മരക്കാര്‍ അടക്കമുള്ള ജില്ലയിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളും അണിനിരന്നു. മീനങ്ങാടിയില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഷാഫി പറമ്പിലിന് പദയാത്രയുടെ പതാക കൈമാറി. മതേതരത്വം മുറുകെ പിടിച്ചുകൊണ്ട് വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തേകാന്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ പദയാത്രക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കെ എല്‍ പൗലോസ്, പി പി ആലി, വി എ മജീദ് അടക്കമുള്ള പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. മീനങ്ങാടി മുതല്‍ ബത്തേരി വരെ കാല്‍നടയായി നേതാക്കള്‍ക്കൊപ്പം ആയിരങ്ങളാണ് പദയാത്രയുടെ ഭാഗമായത്. പദയാത്രക്ക് ശേഷം സുല്‍ത്താന്‍ബത്തേരി സ്വതന്ത്രമൈതാനിയില്‍ പൊതുസമ്മേളനവും നടന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ അധ്യക്ഷനായിരുന്നു. ബി ജെ പി വിരുദ്ധപോരാട്ടത്തിന് യൂത്ത്‌കോണ്‍ഗ്രസിന് ഡി വൈ എഫ് യുടെ ക്ലാസ് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തൊട്ടാകെ വര്‍ഗീയതക്കെതിരായ പോരാട്ടം യൂത്ത്‌കോണ്‍ഗ്രസ് നടത്തിവരികയാണ്. ആ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. എന്‍ ഡി അപ്പച്ചന്‍, കെ കെ ഏബ്രഹാം കെ ഇ വിനയന്‍, ഡി പി രാജശേഖരന്‍, എന്‍ സി കൃഷ്ണകുമാര്‍, എന്‍ എം വിജയന്‍ തുടങ്ങിയവര്‍ നിരവധി നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *