പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡി ഡി ഇ ഓഫീസ് മാർച്ച് നടത്തി

കൽപറ്റ: വയനാട് ജില്ലയിൽ പത്താം ക്ലാസ് ജയിച്ചവരിൽ സെക്കന്റ് അലോട്മെന്റ് കഴിഞ്ഞിട്ടും 4362 പേർക്ക് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് കാംപസ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി ഡി ഡി ഇ ഓഫീസിലേക്ക് മാർച്ച് നടത്തി.പുതിയ സ്ഥിരം ബാച്ചുകളാണ് പരിഹാരം, സർക്കാറിന്റെ വഞ്ചനാപരമായ ഒത്തുതീർപ്പിന് വിട്ട് തരില്ല എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രതിഷേധ മാർച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ ഉദ്‌ഘാടനം ചെയ്തു. ആദിവാസി വിദ്യാർത്ഥികൾ കൂടുതലുള്ള ജില്ലയിൽ തുടർപഠനത്തിന് യോഗ്യത നേടിയിട്ടും സീറ്റില്ലാത്തതിനാൽ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. അവരുടേയും ജില്ലയിലെ മറ്റു വിദ്യാർത്ഥികളുടെയും ആശങ്ക സർക്കാറിന് മുന്നിൽ അവതരിപ്പിച്ചിട്ടും അനങ്ങാപ്പാറ നയമാണ് സർക്കാർ കാണിക്കുന്നത്. ജില്ലയിലെ തുടർ പഠനത്തിന് അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ലഭ്യമാക്കാനുള്ള ഇടപെടൽ ഉടനെ തന്നെ നടന്നില്ലെങ്കിൽ പ്രതിഷേധ സമരങ്ങളുടെ രൂപം മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ജില്ലാ വൈസ് പ്രസിഡന്റ് നിഹാലയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി ഷബീർ കെ സി സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ആഷിഖ് മേപ്പാടി നന്ദിയും പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അജ്നാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി നാജിയ മേപ്പാടി, ട്രഷറർ സാദിഖ് അലി വി, അനസ്, സകരിയ ഷാനിഫ്, ഷിഫാന, ജുമാന, അസ്ന എന്നിവർ നേതൃത്വം നൽകി



Leave a Reply