ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ നൂറാങ്ക് സന്ദര്‍ശിച്ചു

തിരുനെല്ലി :പാരമ്പര്യ ഇനത്തില്‍പ്പെട്ട അപൂര്‍വ ഇനം കിഴങ്ങ് വര്‍ഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ നൂറാങ്കില്‍ ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ സന്ദര്‍ശനം നടത്തി. കുടുംബശ്രി മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റുഖിയ സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ മുഖ്യാതിഥിയായി. പഞ്ചായത്തിലെ 15,16,17 വാര്‍ഡുകളിലുള്ള 55 ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍, ആനിമേറ്റര്‍മാര്‍, ഊരു നിവാസികള്‍ എന്നിവര്‍ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, സ്‌പെഷ്യല്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി.വി സായികൃഷ്ണന്‍, എ.ഡി.എസ് പ്രസിഡണ്ട് പി കമല, സെക്രട്ടറി സുമതി ജനാര്‍ദ്ദനന്‍, തുടങ്ങിയവര്‍ സംസാരിച്ചു. നൂറ്റമ്പതില്‍ പരം വൈവിധ്യമാര്‍ന്ന കിഴങ്ങുകളുടെ സംരക്ഷണ കേന്ദ്രമാണ് തിരുനെല്ലി ഇരുമ്പുപാലത്ത് സ്ഥിതി ചെയ്യുന്ന നൂറാങ്ക്. രാവിലെ 10 മുതല്‍ 1 വരെയാണ് നൂറാങ്കിലെ സന്ദര്‍ശന സമയം. 5 രൂപയാണ് പ്രവേശന ഫീസ്.



Leave a Reply