ചരസ് കൈവശം വെച്ച കുറ്റത്തിന് കർണാടക കുടക് സ്വദേശി അറസ്റ്റിൽ
മുത്തങ്ങ: മുത്തങ്ങ എക്സൈസ് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ചരസ് കൈവശം വെച്ച കുറ്റത്തിന് കർണാടക കുടക് സ്വദേശിയായ അഹമ്മദ് ബിലാൽ (24) എന്നയാളെ മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ .ടിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശത്തിൽ നിന്നും അഞ്ച് ഗ്രാം ചരസ്സ് കണ്ടെത്തി. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ഉമ്മർ ഹരിദാസൻ സി വി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ കെ എം, മാനുവൽ ജിംസൺ എന്നിവർ പങ്കെടുത്തു.
Leave a Reply