വാഹനാപകട വിവരം അന്വേഷിക്കാനെത്തിയ പോലീസിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം

ബത്തേരി : പോലീസിന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം. വാഹനാപകട വിവരം ബത്തേരി അന്വേഷിക്കാനെത്തിയ പോലീസിന് നേരെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത് .കഴിഞ്ഞ ദിവസം രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലാണ് സംഭവം നടന്നത് .ആക്രമണത്തില്‍ സ്റ്റേഷനിലെ എ എസ് ഐ തങ്കന്‍ (45) പോലീസ് ഡ്രൈവര്‍ അനിഷ് (34) എന്നിവര്‍ക്ക് പരിക്കേറ്റു. പോലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു. എ എസ് ഐയുടെ മുകള്‍ നിരയിലെ മുന്‍പല്ല് ആക്രമണത്തില്‍ നഷ്ടമായി. ഡ്രൈവറുടെ വലതു കൈപ്പത്തിക്കും പൊട്ടല്‍ സംഭവിച്ചു. സംഭവത്തില്‍ മന്തണ്ടിക്കുന്ന് സ്വദേശികളായ കല്ലംകുളങ്ങര രഞ്ജു (32) ചെമ്മിക്കാട്ടില്‍ കിരണ്‍ ജോയി (23) ബീനാച്ചി പൂതിക്കാട് പാങ്ങോട്ട് ധനുഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തു.പിഡിപിപി ആക്ട് അടക്കം ഗുരുതര സ്വഭാവമുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.



Leave a Reply