ഡോ.വര്‍ഗീസ്‌കുര്യൻ അവാർഡ് നേടി മാനന്തവാടി ക്ഷീര സംഘം

മാനന്തവാടി: സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിന് സംസ്ഥാന ഗവണ്‍മെന്റ് ഇന്ത്യയുടെ പാല്‍ക്കാരനെന്നറിയപ്പെടുന്ന ഡോ.വര്‍ഗീസ്‌കുര്യന്റെ നാമധേയത്തില്‍ നല്‍കുന്ന അവാര്‍ഡിന് മാനന്തവാടി ക്ഷീരസംഘം അര്‍ഹമായി. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മണ്ണൂത്തിയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമ വേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറും.പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി ഈ വര്‍ഷംഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാല്‍ രത്‌ന ദേശീയ അവാര്‍ഡും മാനന്തവാടി ക്ഷീരസംഘം നേടിയിരുന്നു. പുരസ്‌കാര ലബ്ദിയില്‍ അതിയായ സന്തോഷമുണ്ടെന്നും കൂടുതല്‍ കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുമെന്നും മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി ബിജു അറിയിച്ചു



Leave a Reply