കാട്ടുപന്നി ഓട്ടോറിക്ഷയുടെ കുറുകെ ചാടി :ഓട്ടോ മറിഞ്ഞ് നാലര വയസ്സുകാരന് ദാരുണാന്ത്യം

മേപ്പാടി::മേപ്പാടി നെടുങ്കരണയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസ്സുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശികളായ ഷമീർ-സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിൻ ആണ് ( നാലര വയസ്സ് ) മരിച്ചത്. ബന്ധു വീട്ടിലേക്ക് പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. മേപ്പാടി ഭാഗത്ത് നിന്നും വടുവഞ്ചാലിലേക്ക് പോവുകയായിരുന്ന ഓട്ടോയുടെ കുറകെ കാട്ടുപന്നി ചാടുകയും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം സംഭവിക്കുകയുമായിരുന്നു . ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മുഹമ്മദ് യാമിന്റെ മാതാവ് സുബൈറ, സഹോദരൻ അമീൻ എന്നിവർക്ക് പരിക്കുകളുണ്ട്. ഇവരെ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.



Leave a Reply