കൂളിവയലിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം : കൂളിവയലിൽ ആദിവാസി യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .കാട്ടറപ്പള്ളി കോളനിയിലെ ചന്തു ( 47) നെയാണ് ഇന്ന് രാവിലെ വീടിന് സമീപമുള്ള വയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി വള്ളിയൂർക്കാവിലേക്കാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ചന്തുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.പനമരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: സതീശന്‍,സനീഷ്, അമൃത.



Leave a Reply