May 2, 2024

എന്റെ കേരളം നാളെ : അതുല്‍ നറുകരയും കുരുത്തോല കളരിയും

0
Ei24de426349.jpg
കൽപ്പറ്റ :നാടന്‍പാട്ടുകള്‍ക്ക്‌ പുതിയതാളവും വേഗവും നല്‍കിയ പാലാപ്പള്ളി…. തിരുപ്പള്ളി ഫെയിം അതുല്‍ നറുകര നാളെ ബുധന്‍ എന്റെ കേരളം വേദിയിലെത്തും. കലാസ്വാദകര്‍ക്ക്‌ വേറിട്ട അനുഭവം തീര്‍ക്കാന്‍ കല്‍പ്പറ്റ എസ്. കെ.എം.ജെ ഹൈസ്‌ക്കൂള്‍ മൈതാനത്ത്‌ വൈകീട്ട്‌ 6.30 നാണ്‌ അതുല്‍ നറുകരയുടെയും സംഘത്തിന്റെയും സോള്‍ ഓഫ്‌ ഫോക്‌സ്‌ നാടന്‍ പാട്ടുകള്‍ അരങ്ങേറുക. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയുടെ മൂന്നാം ദിനമായ ഇന്ന്‌ രാവിലെ 10 ന്‌ മധുരമീ ബാല്യം കുരുത്തോല കളരിയില്‍ കുട്ടികള്‍ക്കായി തെങ്ങോലകള്‍ കൊണ്ടുളള കളിപ്പാട്ടങ്ങളും അലങ്കാരങ്ങളും പരിചയപ്പെടുത്തും. ഒരു തലമുറയുടെ ബാല്യത്തെ അടയാളപ്പെടുത്തിയ ഓലകളിപ്പാട്ടങ്ങള്‍ പുതു തലമുറയ്‌ക്കും പരിചയപ്പെടുത്തുന്ന കുരുത്തോല കളരി വേറിട്ട അനുഭവമാകും. ആഷോ സമം ആണ്‌ എന്റെ കേരളം വേദിയിലെ കുട്ടികളുടെ ഏരിയയില്‍ കുരുത്തോല കളരി പരിചയപ്പെടുത്തുന്നത്‌. ഇതോടൊപ്പം കുടുംബശ്രീയുടെയും ഹോമിയോപ്പതി വകുപ്പിന്റെ സെമിനാറുകളും നടക്കും. രാവിലെ 10 ന്‌ സ്‌ത്രീ ശാക്തീകരണത്തിന്റെ ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍, രജതജൂബിലി നിറവില്‍ കുടുംബശ്രീ എന്ന വിഷയങ്ങളിലാണ്‌ കുടുംബശ്രിയുടെ സെമിനാര്‍. മുന്‍ എം.എല്‍.എയും കുടുംബശ്രീ ഗവേണിംഗ്‌ അംഗവുമായ കെ.കെ ലതിക, കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എന്‍. സുര്‍ജിത്ത്‌ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്‌ക്ക്‌ രണ്ടിന്‌ ഹോമിയോപ്പതി പദ്ധതികള്‍, സാധ്യതകള്‍, ഒപ്പമുണ്ട്‌ ഹോമിയോപ്പതി എന്നി വിഷയങ്ങളില്‍ നടക്കുന്ന സെമിനാറില്‍ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട ഡോ. അച്ചാമ്മ ലെനു തോമസ്‌, മേപ്പാടി ഹോമിയേ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറാള്‍ഡ്‌ ജയകുമാര്‍, തരിയോട്‌ ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. ശ്രീനാഥ്‌ വിഷയങ്ങള്‍ അവതരിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *