May 10, 2024

കേരളത്തിലെ യുഡിഎഫ് തരംഗം ഇടതുദുർഭരണത്തിനെതിരായ കനത്ത ജനവിധി: ടി സിദ്ധിഖ് എം എൽ എ.                        

0
Img 20231214 093654

 

കൽപ്പറ്റ:കേരളമൊട്ടുക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റ കനത്ത പരാജയം ദുർഭരണം കൊണ്ട് പൊറുതിമുട്ടിയ പിണറായി സർക്കാരിനെതിരായിട്ടുള്ള ശക്തമായ ജനവിധിയാണ് ഉപതിരഞ്ഞെടുപ്പുകൾ ആ സമയത്തെ ജനങ്ങളുടെ ഭരണത്തോടുള്ള അഭിപ്രായവും സമീപനവും വിലയിരുത്തലുമാണ്.

നവ കേരള സദസ്സ് നടന്ന സ്ഥലങ്ങളിലും നടക്കാനിരിക്കുന്ന സ്ഥലങ്ങളിലോ ഉൾപ്പെടെ ഇടതുപക്ഷത്തിന് ഏറ്റ പരാജയം സർക്കാരിനെ മാറ്റി ചിന്തിപ്പിക്കാൻ തയ്യാറാവണം. പെൻഷൻ കൊടുക്കാതെയും, വില വർദ്ധിപ്പിച്ചു ജനങ്ങളുടെ മേൽ അമിതഭാരം ഏൽപ്പിച്ചും, അവശ്യസാധനങ്ങളുടെ വില കൃമാധിതമായി വർദ്ധിപ്പിച്ചും, ബസ് ചാർജ്, കറണ്ട് ബില്ല്, ഭൂനികുതി, വെള്ളകരം, ഗ്യാസിന്റെ അധിക നികുതി ഉൾപ്പെടെ എല്ലാ ചാർജ്ജുകളും വർധിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകൾ വെട്ടി കുറച്ചും, ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചും മുന്നോട്ടുപോകുന്ന അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും പ്രതിരൂപമായി ആഡംബര യാത്ര നടത്തുന്ന സർക്കാറിന് കിട്ടിയ കനത്ത ജനവിധിയാണിത്.

മുട്ടിൽ പഞ്ചായത്ത് മൂന്നാം വാർഡ് പരിയാരത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി എംകെ ആലിയുടെ ഉജ്വല വിജയം വയനാട്ടിലെ ജനങ്ങളുടെ സർക്കാരിനെതിരായിട്ടുള്ള കനത്ത ജനവിധിയാണ്.

ജില്ലയിലെ കാതലായ പ്രശ്നങ്ങൾക്ക് ഒന്നു പോലും പരിഹാരം കാണാൻ പറ്റാത്ത ജനകീയ മന്ത്രിസഭാ ജനങ്ങൾക്കൊപ്പം എന്ന പേര് പറഞ്ഞ് കൊട്ടി ആഘോഷിച്ച് നടത്തിയ നവ കേരള സദസ്സ് വയനാടൻ ജനതയുടെ ഗൗരവതരമായ ഒരു പ്രശ്നവും പരിഹരിക്കാതെ കടന്നുപോയ സർക്കാറിനോടുള്ള കടുത്ത പ്രതിഷേധമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം.

വയനാടിന്റെ മെഡിക്കൽ കോളേജ് എന്ന സ്വപ്നം തകർത്ത, ചുരം ഗതാഗതക്കുറുക്ക് ഉൾപ്പെടെ വയനാട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്തതിലും, പച്ച മനുഷ്യനെ വന്യമൃഗങ്ങൾ കൊന്നു തിന്നുമ്പോഴും ഒരു വിരലും അനക്കാത്തതിലും, അമ്പതിനായിരത്തോളം വരുന്ന കർഷകർ ജപ്തിയ നേരിടുമ്പോൾ അതിനെതിരായി ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയും, വയനാട്ടിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോകുന്ന ഇടത് സർക്കാരിനെതിരായിട്ടുള്ള ജനവിധിയാണിത്..

യുഡിഎഫ് പ്രവർത്തകരുടെ ചിട്ടയായ ഒറ്റക്കെട്ടായുള്ള പ്രവർത്തനവും ജനങ്ങളുടെ പിന്തുണയുമാണ് വിജയത്തിന് ആധാരം. വിജയിപ്പിച്ച ജനങ്ങൾക്ക് എംഎൽഎ നന്ദി അറിയിക്കുകയും ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *