ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു.
കൽപ്പറ്റ : തെക്കേ ഇന്ത്യയിലെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം സമാപിച്ചു. . ഇടവക വികാരി ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ കൊടി ഇറക്കിയതോടെയാണ് ജനുവരി മൂന്നിന് തുടങ്ങിയ തിരുനാളിന് സമാപനമായത്. വിവിധ ദിവസങ്ങളിൽ നടന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് ഡോ.റെ മെജിയോസ് ഇഞ്ചിനാനിയിൽ , ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ് മാർതോമസും, കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ.ഡോ.തോമസ് പനക്കൽ എന്നിവർ നേതൃത്വം നൽകി. .ദിനംപ്രതി ആയിരകണക്കിന് വിശ്വാസികളാണ് ചടങ്ങുകൾക്ക് എത്തിയത്.
Leave a Reply