April 30, 2024

മുട്ടില്‍ മരംമുറി കേസ് അട്ടിമറിക്കല്‍ സര്‍ക്കാര്‍ അജണ്ട; പ്രകൃതി സംരക്ഷണ സമിതി

0
Muttil Tree.jpg
കല്‍പ്പറ്റ: മുട്ടില്‍ മരം മുറി കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തന്നെ തീരുമാനമെടുത്ത സര്‍ക്കാറിന്റെ അജണ്ടയുടെ ഭാഗമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. കേസ് റജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യത്തിനര്‍ഹതയുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമെന്നിരിക്കെ അന്വേഷണച്ചുമതലയുള്ള ബത്തേരി ഡി വൈ എസ് പിയെ തിരൂരിലേക്ക് മാറ്റിയതും പുതിയ ആള്‍ക്ക് ചുമതല നല്‍കാതിരുന്നതും ബോധപൂര്‍വമാണ്. കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തത് പോലും ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്നാണ്. ബത്തേരി ഡി വൈ എസ് പി വി വി ബെന്നിക്കായിരുന്നു മുട്ടില്‍ മരം കൊള്ളയുടെ അന്വേഷണച്ചുമതല. അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റിയത് പ്രതികളെ സഹായിക്കാന്‍ മാത്രമായിരുന്നു. സി ബി ഐയോ ഹൈക്കോടതി നിയന്ത്രണത്തിലുള്ള വിജിലന്‍സോ കേസ് അന്വേഷിച്ചാല്‍ മാത്രമെ യഥാര്‍ഥ വസ്തുതകള്‍ പുറത്തു വരികയും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യൂ. യോഗത്തില്‍ എന്‍ ബാദുഷ, തോമസ് അമ്പലവയല്‍, സി എ ഗോപാലകൃഷണന്‍, ബാബു മൈലമ്പാടി, എം ഗംഗാധരന്‍, യു സി ഹുസൈന്‍, എ വി മനോജ്, സണ്ണി മരക്കടവ്, പി എം സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *