April 30, 2024

പ്രിയങ്കാഗാന്ധിയെ അകാരണമായി അറസ്റ്റ് ചെയ്ത സംഭവം: കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി ജനാധിപത്യത്ത അട്ടിമറിക്കാനുള്ള ഫാസിസ്റ്റുകളുടെ ശ്രമം വിലപ്പോവില്ല: എന്‍ ഡി അപ്പച്ചന്‍

0
Img 20211009 Wa0009.jpg

കല്‍പ്പറ്റ: ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള യു പി സര്‍ക്കാരിന്റെ ശ്രമം അംഗീകരിക്കാനാവില്ലെന്നും, ഇത്തരം നടപടികള്‍ തുടരാനാണ് ഫാസിസ്റ്റ് ശക്തികളുടെ ശ്രമമെങ്കില്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്ന് ചെറുക്കുമെന്നും ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍. യു പിയിലെ ലഖിംപൂരിലേക്ക് തിരിച്ച എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെയും സംഘത്തെയും പൊലീസ് തടയുകയും അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷക ജാഥക്കിടയിലേക്ക് ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ വാഹനമോടിച്ചു കയറ്റിയ സംഭവത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പടെ ഒമ്പത് ആളുകള്‍ ദാരുണമായി വധിക്കപ്പെട്ടത് രാജ്യത്തെ തന്നെ ഞെട്ടിച്ചസംഭവമായിരുന്നു. ഇങ്ങനെയൊരു സംഭവം നടന്നാല്‍ ജനാധിപത്യബോധമുള്ള ഒരു പൊതുപ്രവര്‍ത്തകനും അടങ്ങിയിരിക്കാനാവില്ല. എ ഐ സി സി ജനറല്‍സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ലഖീംപൂരിലേക്ക് പോകുമ്പോള്‍ പൊലീസ് തടയുകയാണുണ്ടായത്. ഇത് ജനാധിപത്യരാജ്യത്തിന് ചേര്‍ന്ന നടപടിയല്ല. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ യു പിയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ അന്നദാതാക്കളായ കര്‍ഷകരുടെ അവകാശങ്ങള്‍ ഹനിക്കുന്ന കരിനിയമത്തിനെതിരെ സമരം ചെയ്യുന്നവരെ കൊലപ്പെടുത്തുന്ന കിരാതനടപടി രാജ്യത്തിന് തന്നെ അപമാനമാണ്. രാജ്യത്ത് ജനാധിപത്യ ധ്വംസനമുണ്ടാകുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ രാഹുലിനെയും പ്രിയങ്കയെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയില്ലെന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി പി കെ ജയലക്ഷ്മി അധ്യക്ഷയായിരുന്നു. കെ കെ ഏബ്രഹാം, അഡ്വ. എന്‍ കെ വര്‍ഗീസ്, പി പി ആലി, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, സി പി വര്‍ഗീസ്, കെ വി പോക്കര്‍ഹാജി, എം എ ജോസഫ്, മംഗലശേരി മാധവന്‍മാസ്റ്റര്‍, ഒ വി അപ്പച്ചന്‍, എം ജി ബിജു, ബിനുതോമസ്, പി കെ അബ്ദുറഹ്‌മാന്‍, ഡി പി രാജശേഖരന്‍, പി എം സുധാകരന്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍, ഉലഹന്നാന്‍ നീറന്താനം, പി കെ കുഞ്ഞിമൊയ്തീന്‍, മോയിന്‍ കടവന്‍, കെ ഇ വിനയന്‍, ചിന്നമ്മജോസ്, വിജയമ്മടീച്ചര്‍, ഇ എ ശങ്കരന്‍, അഡ്വ. ശ്രീകാന്ത് പട്ടയന്‍, സില്‍വി തോമസ്, മാണി ഫ്രാന്‍സിസ്, പി ടി ജോസഫ്, ഉമ്മര്‍ കുണ്ടാട്ടില്‍, സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *